Connect with us

കേരളം

തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം; വീടുകള്‍ക്ക് വിള്ളല്‍ വീണു

തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് വിള്ളല്‍ വീണു. പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട, കള്ളക്കാട്, മണ്ഡപത്തിൻകടവ്, വെള്ളറട എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ ഭൂചലനം ഉണ്ടായത്.

ഉച്ചത്തിലുള്ള മുഴക്കം കേട്ട് ആളുകള്‍ വീടിന് പുറത്തിറങ്ങി. ശബ്ദത്തിന് ശേഷം ചെറിയ തോതില്‍ ചലനം ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു. ഭൂചലനത്തില്‍ ആറ് വീടുകള്‍ക്കാണ് പൊട്ടലുണ്ടായത്. കള്ളിക്കാട് ചില വീടുകളുടെ അടുക്കളയില്‍ വച്ചിരുന്ന പാത്രങ്ങള്‍ തറയില്‍ വീഴുകയും ടി വിയുടെ മുകളിലിരുന്ന ഫോട്ടോയും ട്രോഫികളും താഴെ വീണ് പൊട്ടുകയും ചെയ്തു.

പ്രദേശത്ത് നേരിയ ഭൂചലനം ഉണ്ടായെന്ന് സെസിലെ ശാസ്ത്രഞ്ജന്മാരും സ്ഥിരീകരിച്ചു. ജനങ്ങള്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നാശനഷ്ടങ്ങള്‍ കണക്കാക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version