കേരളം
കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കടന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന് ജാമ്യം
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിന് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കും. സുരക്ഷിത മേഖലയായി ഇവിടം വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.
ഉച്ചക്ക് 12 മണിയോടെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ മാര്‍ച്ച് മസ്കറ്റ് ഹോട്ടലിന് മുന്നിൽ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. . ബാരിക്കേഡ് മറികടന്ന് നാല് ഡിവൈഎഫ്ഐ പ്രവർത്തകർ കന്റോണ്‍മെന്റ് ഹൗസിലേക്ക് കടന്നു.
ഇവരിൽ ഒരാളെ തടഞ്ഞുവെച്ച വിഡി സതീശന്റെ സ്റ്റാഫ് അംഗങ്ങൾ ഒരാളെ പൊലീസ് പറഞ്ഞുവിട്ടെന്നും ആരോപിച്ചു. അകത്ത് പിടിയിലായ പ്രവർത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്ഡിവൈഎഫ്ഐ പ്രവർത്തകർ ഗേറ്റിന് വെളിയിൽ പൊലീസുമായി തർക്കത്തിലേർപ്പെട്ടു. ഒടുവിൽ നാല് പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു