Connect with us

കേരളം

ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെയും മാലിന്യനിക്ഷേപം; 45090 രൂപ പിഴ ഇടാക്കി നഗരസഭ

Published

on

20240719 200817.jpg

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യനിക്ഷേപം തകൃതി. ഇന്നലെ രാത്രിയിലും മാലിന്യനിക്ഷേപം കണ്ടെത്തി. 9 വാഹനങ്ങൾ പിടികൂടി തിരുവനന്തപുരം നഗരസഭ. 45090 രൂപ പിഴ ഇടാക്കിയെന്ന് നഗരസഭ അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

ഒരു മനുഷ്യജീവൻ നഷ്ട്ടപെട്ടിട്ട് പോലും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റ് ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിയാൻ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇതിനൊന്നും യാതൊരു ന്യായീകരണവും ഇല്ല. കർശനമായ നടപടികൾ തന്നെ സ്വീകരിക്കും. ആദ്യപടിയായി മാത്രമാണ് നിലവിലെ നിയമമനുസരിച്ചുള്ള പിഴ ചുമത്തിയത്. കൂടുതൽ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ളവ സ്വീകരിക്കാനുള്ള നടപടികൾ തുടർന്ന് എടുക്കും.

മാലിന്യം നഗരസഭയുടെയോ സർക്കാരിന്റെയോ ജീവനക്കാരുടെയോ മാത്രം ഉത്തരവാദിത്തമല്ല. നമുക്കോരോരുത്തർക്കും അതിൽ ഉത്തരവാദിത്തമുണ്ട്. നമ്മുടെ നഗരം മലീമസമായാൽ അത് നമ്മുടെ എല്ലാവരുടെയും വീഴ്ചയായി തന്നെ കാണണം. മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കണം. എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംവിധാനം നഗരസഭയ്ക്കുണ്ടെന്നും മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

മേയർ ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്നലെ രാത്രിയിൽ നഗരത്തിൽ വനിതകളുടെ ഹെൽത്ത് സ്ക്വാഡാണ് രംഗത്തുണ്ടായിരുന്നത്. മൂന്ന് ടീമുകളായി വിവിധഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ ആമയിഴഞ്ചാൻ തോടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച 9 പേരെ വാഹനമടക്കം പിടികൂടി. ആകെ 45090 രൂപ വീതം പിഴ ചുമത്തി.
ഒരു മനുഷ്യജീവൻ നഷ്ട്ടപെട്ടിട്ട് പോലും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റ് ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിയാൻ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്.

ഇതിനൊന്നും യാതൊരു ന്യായീകരണവും ഇല്ല. കർശനമായ നടപടികൾ തന്നെ സ്വീകരിക്കും. ആദ്യപടിയായി മാത്രമാണ് നിലവിലെ നിയമമനുസരിച്ചുള്ള പിഴ ചുമത്തിയത്. കൂടുതൽ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ളവ സ്വീകരിക്കാനുള്ള നടപടികൾ തുടർന്ന് എടുക്കും. നേരത്തെ വ്യക്തമാക്കിയത് പോലെ മാലിന്യം നഗരസഭയുടെയോ സർക്കാരിന്റെയോ ജീവനക്കാരുടെയോ മാത്രം ഉത്തരവാദിത്തമല്ല. നമുക്കോരോരുത്തർക്കും അതിൽ ഉത്തരവാദിത്തമുണ്ട്.

നമ്മുടെ നഗരം മലീമസമായാൽ അത് നമ്മുടെ എല്ലാവരുടെയും വീഴ്ചയായി തന്നെ കാണണം. മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കണം. എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംവിധാനം നഗരസഭയ്ക്കുണ്ട്. അതിൽ എന്തെങ്കിലും സംശയമുള്ളവർ നഗരസഭയിൽ നേരിട്ടോ മേയറുടെ പരാതിപരിഹാര സെല്ലിലേയ്‌ക്കോ അതുമല്ലെങ്കിൽ മേയറുടെ 94473 77477 എന്ന ഈ നമ്പറിൽ നേരിട്ടോ ബന്ധപെടുക.

ദയവായി മാലിന്യം വലിച്ചെറിയാതിരിക്കുക. ജനങ്ങളുടെ ജാഗ്രതയും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ മേല്പറഞ്ഞ സംവിധാനങ്ങളിൽ അറിയിച്ചാൽ കർശനനടപടി എടുക്കുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version