Connect with us

കേരളം

ദൃശ്യം 3 കഥ ഇമെയിൽ ചെയ്യരുത്; ജീത്തു ജോസഫ്

Published

on

jeethu joseph

ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ തൻ്റെ മെയിൽ ഐഡിയിലേക്ക് അയക്കാമെന്നത് വ്യാജവാർത്തയാണെന്ന് സംവിധായകൻ ജീത്തുജോസഫ്. ദൃശ്യം 3 ന്റെ കഥ മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടാണ് മെയിൽ ഐഡി പ്രചരിപ്പിക്കുന്നത്. കഥ ഇഷ്ടപ്പെട്ടാൽ താൻ അത് സിനിമയാക്കുമെന്നും പ്രചരിക്കുന്നുണ്ട്. ഇത് വ്യജമാണെന് ഫേസ്ബുക്ക് വീഡിയോയിലൂടെ ജീത്തു ജോസഫ് വ്യക്തമാക്കി.

അതെ സമയം നിലവിൽ ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും ജീത്തു ജോസഫ് പറയുന്നു. ആ സിനിമയ്ക്ക് വേണ്ടി മറ്റാരോടും കഥ വാങ്ങാൻ തീരുമാനിച്ചിട്ടില്ല.

കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളിൽ എന്റെ ഒരു മെയിൽ ഐഡി പ്രചരിക്കുന്നുണ്ട്. ആ ഐഡി യിലേക്ക് ദൃശ്യം 3 ന്റെ കഥ അയച്ചു കൊടുക്കുക. അത് എനിക്ക് ഇഷ്ടപെട്ടാൽ ഞാൻ അത് സിനിമയാക്കുമെന്ന് പറഞ്ഞ് ആരോ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ആ മെയിൽ ഐഡി ഉപയോഗിക്കുന്നത് വേറെ കഥകളായി വരുന്നവർക്കും, സിനിമയിൽ അഭിനയിക്കാൻ താത്പര്യമുള്ളവർക്കും വേണ്ടിയായിരുന്നു.ഒരു FM അഭിമുഖത്തിൽ ഞാൻ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ കുറെയധികം മെയിൽ വന്നതിനെ തുടർന്ന് ആ അക്കൗണ്ടിലേക്ക് വരുന്ന മെയിൽ എല്ലാം തിരിച്ച് പോയി‌ക്കൊണ്ടിരിക്കുകയാണ്. പിന്നെ ദയവ് ചെയ്ത് ദൃശ്യം 3 യുടെ കഥ ആരും അയക്കേണ്ടതില്ല. കാരണം ആ സിനിമ ചെയ്യുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. അങ്ങനെ ഒരു ആലോചന ഉണ്ടെങ്കിൽ തന്നെ അത് എന്റെ കഥ വെച്ചായിരിക്കും ചെയ്യുന്നത്. ആ മെയിൽ ഐഡി ഇപ്പോൾ ഉപയോഗിക്കാൻ സാധിക്കുന്നില്ല. അപ്പോൾ ഇങ്ങനെ ഒരു വാർത്ത ആരെങ്കിലും കാണുകയാണെങ്കിൽ അത് തെറ്റായ വർത്തയാണെന്ന് ഓർക്കുക. ദൃശ്യം 3 ന്റെ കഥകൾ ഞാൻ ആരുടെ അടുത്തുനിന്നും വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ല. – ജീത്തു ജോസഫ് വ്യക്തമാക്കുന്നു

ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് ഉണ്ടെന്നും അത് മോഹൻലാലിന് ഇഷ്ടപ്പെട്ടുവെന്നും ജീത്തു ജോസഫ് തുറന്നു പറഞ്ഞിരുന്നു. അതിനു ശേഷമാണ് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

തിരുവനന്തപുരത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ എത്തുന്നു

കേരളം23 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

കേരളം6 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം7 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം7 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം7 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം7 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം1 week ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 week ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 week ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version