ക്രൈം
‘മൂത്രം കുടിപ്പിച്ചു, പച്ചകമുളക് തീറ്റിച്ചു, മലദ്വാരത്തിൽ മുളക് തേച്ചു’; മോഷണം ആരോപിച്ച് കുട്ടികളോട് ക്രൂരത…
ഉത്തർപ്രദേശിൽ പണം മോഷ്ടിച്ചെന്ന സംശയത്തിൽ ആണ്‍കുട്ടികളോട് കൊടും ക്രൂരത. രണ്ട് ആൺകുട്ടികളെ കെട്ടിയിട്ട് മൂത്രം കുടുപ്പിക്കുകയും മലദ്വാരത്തിൽ മുളക് തേച്ച് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗറിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾക്ക് നേരെ അതിക്രമം നടന്നത്.
സിദ്ധാർത്ഥനഗറിലെ പാത്ര ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അർഷൻ ചിക്കൻ സ്റ്റാളിലാണ് ക്രൂരത അരങ്ങേറിയത്. ആഗസ്റ്റ് 4 ന് ചിത്രീകരിച്ച ഈ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പത്തുംപതിനഞ്ചും വയസുള്ള കുട്ടികള്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു സംഘം ഇരുവരെയും കടയിൽ കെട്ടിയിടുകയായിരുന്നു.
നിങ്ങള്‍ പണം മോഷ്ടിച്ചെന്ന് ആക്രോശിച്ചായിരുന്നു കുട്ടികളോട് ക്രൂരത. കുപ്പിയിൽ മൂത്രമൊഴിച്ച് കുട്ടികളെ നിർബന്ധിച്ച് കുടിപ്പിച്ച സംഘം പച്ചമുളക് കഴിപ്പിക്കുകയും കുട്ടികളെ വിസ്ത്രരാക്കി മലദ്വാരത്തിൽ മുളക് തേക്കുകയും ചെയ്തു. തങ്ങള്‍ പണം മോഷ്ടിച്ചില്ലെന്ന് പറഞ്ഞ് കുട്ടികള്‍ കരഞ്ഞ് പറഞ്ഞിട്ടും പ്രതികള്‍ വെറുതെ വിട്ടില്ല. കൈകള്‍ പിന്നിൽ കെട്ടിയിട്ടായിരുന്നു അക്രമികള്‍ കുട്ടിയെ ഉപദ്രവിച്ചത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പാത്ര ബസാർ പൊലീസ് കേസെടുത്ത് ആറ് പേരെ കസ്റ്രഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേണം നടത്തിവരികയാണെന്നും പ്രതികള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.