Connect with us

കേരളം

വ്യാജ സർട്ടിഫിക്കറ്റ്‌ വിവാദം മുക്കാനാണോ എന്ന് സംശയം; തൊപ്പിയുടെ അറസ്റ്റില്‍ മല്ലു ട്രാവലര്‍

യൂ ട്യൂബറായ കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിന്‍റെ അറസ്റ്റ് വലിയ ചര്‍ച്ചയും വാര്‍ത്തയുമായി മാറിയിരുന്നു. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം മുഹമ്മദ് നിഹാദിന്റെ മുറിയിൽ നിന്നും വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും മറ്റു തെളിവുകൾ കണ്ടെത്താനായില്ലെന്ന് സൂചന. ഇവ കോടതിയിൽ സമർപ്പിച്ചു. കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടികള്‍ സ്വീകരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

അതേ സമയം തൊപ്പിയുടെ അറസ്റ്റിനെതിരെ ട്രാവല്‍ വ്ളോഗറായ മല്ലു ട്രാവലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. തൊപ്പി എന്ന ചാനലിൽ വരുന്ന വീഡിയോസിനോട്‌ യോജിപ്പ്‌ ഇല്ലാ. എന്ന് വെച്ച്‌ ആ ചെക്കനെ വെറുപ്പൊടെ കാണാനും ആവില്ല. കാരണം ഒരൊ മനുഷ്യന്റെയും ജീവിത അനുഭവങ്ങൾ അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. മറ്റുള്ളവർക്ക്‌ അത്‌ അംഗീകരിക്കാനാവണം എന്നില്ലെന്നാണ് മല്ലു ട്രാവലര്‍ പറയുന്നത്.

വാതിൽ ചവിട്ടി പൊളിച്ച്‌ ഉള്ള ആക്ഷൻ ഹീറോ അറസ്റ്റ്‌ വരെ പ്രഹസനം ആയിട്ടെ തോന്നുന്നുള്ളൂ. എസ്എഫ്ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ്‌ വിവാദം മുക്കാൻ ഉള്ള മനപ്പൂർവ്വ പ്രവർത്തിയാണോ എന്ന് വരെ സംശയം ഉണ്ടെന്ന് പറയുന്ന മല്ലു ട്രാവലര്‍.
ഒരു മനുഷ്യന്‍റെ ജീവിതം തകർക്കാൻ നോക്കാതെ അവനെ തിരുത്തി തിരിച്ച്‌ കൊണ്ട്‌ വരാൻ നൊക്കൂ. കാരണം ഈ വിഷയത്തിൽ നമ്മൾ എല്ലാം കുറ്റക്കാരാണെന്നാണ് മല്ലു ട്രാവലര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് പറയുന്നത്.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

തൊപ്പി എന്ന് വിളിക്കുന്ന നിഹാദ്‌ ,തന്‍റെ വീട്ടിലെ മുറിയിലിരുന്ന് തനിക്ക്‌ ഇഷ്ടമുള്ള പോലെ ജീവിക്കുന്ന , അതിനിടയിൽ ഒരു ചാനൽ ടീം. അവരൂടെ റീച്ചിനു വേണ്ടി അവന്റെ ഇന്‍റര്‍വ്യൂ ചെയ്യുന്നു. അത്‌ ലക്ഷക്കണക്കിനു ആളുകൾ കാണുന്നു. അത്‌ കണ്ട്‌ മറ്റ്‌ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും. തൊപ്പിയുമായി ബന്ദപ്പെട്ട്‌ വീഡിയൊസ്‌ ഉണ്ടാക്കി റീച്ച്‌ ഉണ്ടാക്കുന്നു.

തൊപ്പി റീച്ച്‌ ആയി എന്ന് കണ്ടപ്പൊഴാണു. വളാഞ്ചേരിയിലെ കടയുടമ ഉൽഘാടനത്തിനു കൊണ്ട്‌ വരുന്നത്‌ , തൊപ്പി എന്ന ക്യാരക്റ്റർ 90% സംസരിക്കുന്നതും. നല്ല വാക്കുകൾ അല്ല എന്ന് വ്യക്തമായി അറിയുന്ന ആ കടയുടമ എന്ത്‌ കൊണ്ട്‌ ആ പരിപാടിക്ക്‌ ക്ഷണിച്ചു? അങ്ങനെ ക്ഷണിച്ചാൽ തന്നെ ആ ചെക്കനെ നിയന്ത്രിക്കണ്ടെ ? ചുരുക്കി പറഞ്ഞാൽ എല്ലാവരും അവരവരുടെ ലാഭത്തിനു വേണ്ടി ആ ചെക്കനെ ഉപയോഗിച്ചു. ഇപ്പൊഴും വാതിൽ ചവിട്ടി പൊളിച്ച്‌ ഉള്ള ആക്ഷൻ ഹീറോ അറസ്റ്റ്‌ വരെ പ്രഹസനം ആയിട്ടെ തോന്നുന്നുള്ളൂ. എസ്എഫ്ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ്‌ വിവാദം മുക്കാൻ ഉള്ള മനപ്പൂർവ്വ പ്രവർത്തി ആണൊ എന്ന് വരെ സംശയം ഉണ്ട്‌.

തൊപ്പി എന്ന ചാനലിൽ വരുന്ന വീഡിയോസിനോട്‌ യോജിപ്പില്ല. എന്നാല്‍ ആ ചെക്കനെ വെറുപ്പൊടെ കാണാനും ആവില്ല. കാരണം ഒരൊ മനുഷ്യന്‍റെയും ജീവിത അനുഭവങ്ങൾ അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. മറ്റുള്ളവർക്ക്‌ അത്‌ അംഗീകരിക്കാനാവണം എന്നില്ല. മലയാളത്തിൽ വൾഗ്ഗർ ആയി വീഡിയൊ ചെയ്യുന്ന ഒരു പാട്‌ സ്ത്രീകൾ ഉണ്ട്‌ , അവർക്കൊന്നും ഇങ്ങനെ ഉള്ള്‌ നിയമങ്ങൾ ബാധകമല്ലെ?.

ഈ വിഷയത്തിൽ ആ ചെക്കനെ നിയമ നടപടികളിൽ നിന്നും സംരക്ഷിക്കണ്ട ഉത്തരവാദിത്തം ആ കടയുടമക്ക്‌ മാത്രമാണ്.
വിവാദങ്ങൾ എല്ലാം അവസാനിച്ച്‌. നല്ല വീഡിയോകളുമായി തിരിച്ച്‌ വരട്ടെ, ജനങ്ങൾ സ്വീകരിക്കും. ഒരു മനുഷ്യന്റെ ജീവിതം തകർക്കാൻ നോക്കാതെ അവനെ തിരുത്തി തിരിച്ച്‌ കൊണ്ട്‌ വരാൻ നൊക്കൂ. കാരണം ഈ വിഷയത്തിൽ നമ്മൾ എല്ലാം കുറ്റക്കാരാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 weeks ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 weeks ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 weeks ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 weeks ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 weeks ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version