Connect with us

ദേശീയം

ഭവന വായ്പ എടുക്കാൻ ഉദ്ദേശം ഉണ്ടോ? ഇതാ 6.80 നിരക്കിൽ എസ് ബി ഐ ചിലവ് കുറയും

Published

on

n254987774811112e0da7c629c1c917be3258daaf5c9cc5279ec059c4aec694d25e8bfecb8

ഒരു വീട് വെക്കുക എന്നുള്ളത് ഏവരുടേയും സ്വപ്നമാണ്. മൊത്തം തുകയും ഒറ്റയടിക്ക് ചിലവഴിച്ച്‌ വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ സാധിക്കാത്ത ബഹുഭൂരിപക്ഷം ആളുകളുടേയം രക്ഷാമാര്‍ഗ്ഗം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ഭവന വായ്പകളാണ്. എന്നാല്‍ ഉയര്‍ന്ന പലിശയും ലോണ്‍ അനുവദിച്ച്‌ കിട്ടുന്നതിലെ നൂലാമാലകളും കാരണം ഭവന വായ്പ എന്നുള്ളത് ഏവരേയും സംബന്ധിച്ച്‌ അലോചിക്കുമ്ബോള്‍ തന്നെ തലേവദന സൃഷ്ടിക്കുന്ന ഒന്നാണ്. ഇവിടെയാണ് എസ് ബി ഐ വ്യത്യസ്തമാവുന്നത്.

കുറഞ്ഞ പലിശ നിരക്കായ 6.80 ശതമാനം നിരക്കിലാണ് എസ് ബി ഐ ഭവന വായ്പ വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേയാണ് മാര്‍ച്ച്‌ വരെയുള്ള അപേക്ഷകള്‍ക്ക് പ്രോസസിങ് ഫീസ് ഒഴിവാക്കുന്നത്.

രാജ്യത്തെ ഭവന വായ്പ മേഖലയുടെ 34 ശതമാനവും എസ് ബി ഐക്കാണ്. ദിവസം 1000 അപേക്ഷകരെയാണ് ഭവന വായ്പ മേഖലയിലേക്ക് ഉള്‍ചേര്‍ക്കുന്നത്. നിലവിലെ പൊതുമേഖല ബാങ്കുകളിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പ പലിശ നിരക്കാണ് 6.8 ശതമാനം.

അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച്‌ ഇതിന് മുകളിലേക്കു വിവിധ പലിശ നിരക്കില്‍ എസ് ബി ഐ ഭവന വായ്പ അനുവദിക്കും. കുറഞ്ഞ മുതല്‍ മുടക്കുള്ള സാധാരണക്കാരന് അനുയോജ്യമായ വിഭാഗത്തില്‍ ഏറ്റവും കുടുതല്‍ ഭവന വായ്പ നല്‍കിയത് എസ് ബി ഐ ആണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി രണ്ടര ലക്ഷം ഭവന വായ്പകളാണ് ഇതുവരെ നല്‍കിയത്.

കൂടാതെ ഇനി മുതല്‍ ഭവന വായ്പയുടെ നടപടിക്രമങ്ങള്‍ക്ക് ലളിതമാക്കുന്നതിനും എസ്ബിഐ തുടക്കം കുറിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version