കേരളം
കെഎസ്ആർടിസിയുടെ ജില്ലാ ഓഫീസുകൾ 18 മുതൽ പ്രവർത്തനം ആരംഭിക്കും
കെഎസ്ആർടിസിയുടെ ഭരണം , അക്കൗണ്ട്സ് സംബന്ധമായ നടപടികൾ കാര്യക്ഷമമാകുന്നതിന് വേണ്ടി ആരംഭിക്കുന്ന 15 ജില്ലാ ഓഫീസുകളിൽ 11 എണ്ണത്തിന്റെ പ്രവർത്തണം ജൂലൈ 18 മുതൽ ആരംഭിക്കും. കാസർഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ജൂൺ 1 മുതൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു.
കെഎസ്ആർടിസിക്ക് ഇത് വരെ 98 ഡിപ്പോ/ വർക്ക്ഷോപ്പുകളിലായിരുന്നു ഓഫീസ് സംവിധാനം പ്രവർത്തിച്ചിരുന്നത്. സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ചിലവ് കുറയ്ക്കുകയും, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഇത് 15 ഓഫീസുകളായി ചുരുക്കാൻ തീരുമാനിച്ചു.
കെഎസ്ആർടിസിയുടെ ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനത്ത് തന്നെ പ്രവർത്തിക്കുന്നതാണ്. എന്നാൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ജില്ലാ ആസ്ഥാനത്തുള്ള കെട്ടിടങ്ങളിൽ ജില്ലാ ഓഫീസ് പ്രവർത്തിക്കാനുള്ള സ്ഥലസൗകര്യം ഇല്ലാത്തതിനാൽ കൊട്ടാരക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, ആലുവ എന്നിവടങ്ങളിലാണ് താൽക്കാലിക ഓഫീസ് ആരംഭിക്കുന്നത്. ഇവിടങ്ങളിൽ ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ജില്ലാ കേന്ദ്രങ്ങളിലേക്ക് ഈ ഓഫീസുകൾ മാറ്റുകയും ചെയ്യും.
ഇടുക്കി ജില്ലയുടെ ആസ്ഥാനമായ പൈനാവിൽ കെഎസ്ആർടിസി ഡിപ്പോ ഇല്ലാത്തതിനാൽ ഇടുക്കി ജില്ലാ ഓഫീസ് തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ കോപ്ലക്സിൽ ആരംഭിക്കുകയും ചെയ്യും.
11 ജില്ലകളിൽ ആരംഭിക്കുന്ന ഓഫീസും, ജില്ലാ ഓഫീസിലേക്ക് ലയിക്കുന്ന മറ്റുള്ള ഓഫീസുകൾ ബ്രാക്കറ്റിൽ
തിരുവനന്തപുരം സൗത്ത് ഓഫീസ്- പാപ്പനംകോട് സെൻട്രൽ വർക്സ് ക്യാന്റീൻ ബിൾഡിംഗ്- (തിരുവനന്തപുരം സെൻട്രൽ , സിറ്റി, പേരൂർക്കട, വികാസ് ഭവൻ, പാപ്പനംകോട്, സെൻട്രൽ വർക്സ്, നെയ്യാറ്റിൻകര, പാറശ്ശാല, പൂവ്വാർ, വിഴിഞ്ഞം.)
തിരുവനന്തപുരം നോർത്ത് ഓഫീസ്- നെടുമങ്ങാട് അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്
( ആറ്റിങ്ങൽ, കിളിമാനൂർ, കണിയാപുരം, വെഞ്ഞാറമൂട്, കാട്ടാക്കട, നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, വെള്ളറട, വിതുര, പാലോട്)
കൊല്ലം ഓഫീസ് – കൊട്ടാരക്കര പുലമൺ പ്ലാസയിൽ താൽക്കാലികം
( ചടയമംഗലം, ചാത്തന്നൂർ, കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കുളത്തൂപ്പുഴ, ആര്യങ്കാവ്)
പത്തനംതിട്ട ഓഫീസ് – പത്തനംതിട്ട പുതിയ കെട്ടിടത്തിന്റെ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്
( അടൂർ, പന്തളം, തിരുവല്ല, മല്ലപ്പളളി, റാന്നി, കോന്നി, പത്തനംതിട്ട)
ആലപ്പുഴ ഓഫീസ്- ഹരിപ്പാട് പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ താൽക്കാലികം
(ആലപ്പുഴ, ചേർത്തല, എടത്വ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, മാവേലിക്കര റീജണൽ വർക്ക്ഷോപ്പ്)
കോട്ടയം ഓഫീസ്- ചങ്ങനാശ്ശേരി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ താൽക്കാലികം
(ചങ്ങനാശ്ശേരി, കോട്ടയം, എരുമേലി, പാല, പൊൻകുന്നം, ഈരാറ്റുപേട്ട, വൈക്കം)
ഇടുക്കി ഓഫീസ്- തൊടുപുഴ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് താഴത്തെ നില
(തൊടുപുഴ, കട്ടപ്പന, മൂലമറ്റം, കുമളി, മൂന്നാർ , നെടുങ്കണ്ടം)
എറണാകുളം ഓഫീസ് – ആലുവ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ താൽക്കാലികം
(ആലുവ, അങ്കമാലി, എറണാകുളം, തേവര,പിറവം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, നോർത്ത് പറവൂർ, പെരുമ്പാവൂർ, ആലുവ റീജണൽ വർക്ക്ഷോപ്പ്)
തൃശ്ശൂർ ഓഫീസ്- തൃശ്ശൂരിൽ അഡ്മിനിസ്ട്രേഷൻ
(ചാലക്കുടി, ഇരിങ്ങാലക്കുട, ഗുരുവായൂർ, കൊടുങ്ങല്ലൂർ, മാള, തൃശ്ശൂർ, പുതുക്കാട്)
മലപ്പുറം- മലപ്പുറം പുതിയ കെട്ടിടത്തിലെ അഡ്മിനിസ്ടേഷൻ ബ്ലോക്ക്
(മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ, എടപ്പാൾ റീജണൽ വർക്ക്ഷോപ്പ്)
കോഴിക്കോട്- കോഴിക്കോട് അഡ്മിനിസ്ടേഷൻ ബ്ലോക്ക് ഒന്നാം നില
( കോഴിക്കോട്, തിരുവമ്പാടി, തൊട്ടിപ്പാലം, വടകര, താമരശ്ശേരി, കോഴിക്കോട് റീജണൽ വർക്ക്ഷോപ്പ്)