Connect with us

കേരളം

സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ കുത്തിക്കൊന്ന സംഭവം; 2 പേർ അറസ്റ്റിൽ

Screenshot 2023 10 09 162553

മലപ്പുറം കിഴിശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എടവണ്ണ സ്വദേശി മുബഷീര്‍, പൂക്കളത്തൂര്‍ സ്വദേശി ഷൈജു എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടിനെ ച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ സഹായിക്കാനെത്തിയ കുഴിയം പറമ്പ് സ്വദേശി പ്രജിത് ഇന്നലെയാണ് കുത്തേറ്റ് മരിച്ചത്.

പ്രജിത്തിനെ കുത്തി വീഴ്ത്തിയ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മുബഷീറിനെയും ഷൈജുവിനേയും കൊണ്ടോട്ടി സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം എടവണ്ണയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുബഷീറാണ് പ്രജിത്തിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് മുബഷീര്‍ പോലീസിന് മൊഴി നല്‍കിയത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത്തിനെ അക്രമിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് കിഴിശ്ശേരി കുഴിയം പറമ്പില്‍ വെച്ച് പ്രജിത്ത് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിലെത്തിയ മുബഷീറും ഷൈജുവും പ്രജിത്തിന്‍റെ സുഹൃത്തായ നൗഫലുമായി സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഈ സമയം ജോലി കഴിഞ്ഞ് വരികയായിരുന്ന പ്രജിത്ത് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇതിനിടയിലാണ് മുബഷീര്‍ കത്തിയുപയോഗിച്ച് പ്രജിത്തിനെ കുത്തിയത്. തടയാന്‍ ശ്രമിക്കുന്നതിനിടെ നൗഫലിന്‍റെ കൈക്കും പരുക്കേറ്റു. നെഞ്ചില്‍ കുത്തേറ്റ പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിടിയിലായ മുബഷീറിന്‍റെ പേരില്‍ വേറെയും മൂന്ന് കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version