കേരളം
സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റം ; ഡിസലിന് 22 പൈസ കുറച്ചു
ഡീസല്‍ വില ലീറ്ററിന് 22 പൈസ കുറച്ച് എണ്ണക്കമ്പനികള്‍. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതോടെ കൊച്ചിയില്‍ ഡീസലിന് 94 രൂപ 49 പൈസയായി. പെട്രോളിന് 101 രൂപ 94 പൈസയാണ് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് ഡീസലിന് 96 രൂപ 26 പൈസയും, പെട്രോളിന് 103 രൂപ 82 പൈസയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ജൂലൈ 17നാണ് അവസാനമായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയത്. അന്ന് പെട്രോളിന് 30 പൈസ വര്‍ധിപ്പിച്ചിരുന്നു. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 74 ഡോളറായിരുന്നു അന്ന് വില. അതിന് ശേഷം ക്രൂഡ് വില ഇടിഞ്ഞെങ്കിലും ആനുപാതികമായി ആഭ്യന്തര വിപണിയില്‍ വില കുറച്ചിരുന്നില്ല.
ഇന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 69 ഡോളറാണ്. ചൈനയില്‍ കോവിഡ് പടരുന്നതും മോശം സാമ്പത്തിക വളര്‍ച്ചയുമാണ് എണ്ണ വില താഴ്ന്നു നില്‍ക്കാന്‍ കാരണം.