Uncategorized
സംസ്ഥാനത്ത് ഇനി ഡിജിറ്റൽ വാഹന പരിശോധന
സംസ്ഥാനത്ത് വാഹനപരിശോധന ഡിജിറ്റലാക്കുന്നു. ഇതിനായുള്ള പ്രത്യേക ഉപകരണം എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലാണ് ആദ്യമായി ഈ സൗകര്യം പ്രയോജനപ്പെടുത്തുക. ഡിജിറ്റൽ വാഹന പരിശോധന വൈകാതെ തന്നെ എല്ലാ ജില്ലകളിലും ആരംഭിക്കും.
മോട്ടോർ വാഹനവകുപ്പിന്റെ പരിവഹൻ എന്ന വെബ്‌സെറ്റ് മുഖേനയാണ് സംവിധാനം. ഇതിലൂടെ പിഴത്തുക ഓരോ സംസ്ഥാനത്തെയും പ്രത്യേകമായി അടക്കേണ്ടതില്ലെന്നതും പ്രത്യേക പിഴത്തുക ഇല്ലെന്നതും ആണ് ഗുണം.
കേന്ദ്രീകൃതമായ മോട്ടോർ വാഹന വകുപ്പ് സംവിധാനം വരുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ വാഹന പരിശോധന. രാജ്യമൊട്ടാകെ ഇത് നടപ്പിലാക്കാൻ പോകുകയാണ്. പ്രത്യേക ഡിജിറ്റൽ ഉപകരണത്തിലൂടെ ഉദ്യോഗസ്ഥർക്ക് റോഡിലൂടെ വരുന്ന വാഹനത്തിന്റെ വിവരങ്ങൾ അറിയാനാകും. ഇൻഷൂറൻസ്, ടാക്‌സ്, ഫിറ്റ്‌നസ്, അമിത വേഗത എന്നിവയെല്ലാം പെട്ടെന്ന് തന്നെ അറിയാം. നിയമംഘനം അതിനുള്ള പിഴയും മറ്റു വിവരങ്ങളും ഉപകരണത്തിൽ തെളിയും. പിന്നീട് ഇത് വാഹന ഉടമയ്ക്ക് നോട്ടീസായി നൽകും. ഡ്രൈവിംഗ് ലൈസൻസിലെ ക്രമക്കേടുകളും യന്ത്രം കണ്ടെത്തും. നേരത്തെ ഡ്രൈവറോ വാഹനമോ കുറ്റകൃത്യത്തിൽ പെട്ടിട്ടുണ്ടോ എന്നതും അറിയാം.