കേരളം
ഡിജിറ്റൽ വിദ്യാഭ്യാസത്തിന്‍റെ പോരായ്മകൾ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. പത്തിന് രാവിലെ 11.30 ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.ദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യത പ്രശ്നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ് യോഗം.
ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഫോണ്‍വഴിയും ഫേസ്ബുക്ക് സന്ദേശങ്ങളുമായി മുഖ്യമന്ത്രിക്കും കലക്ടര്‍മാര്‍ക്കും ലഭിച്ചിരുന്നു. ഇതിെന്‍റ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി നെറ്റ്‌വര്‍ക്ക് കവറേജിെന്‍റ കുറവായിരുന്നു. മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവന ദാതാക്കളുടെയും സഹകരണത്തോടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമായി നടത്താനാവുകയുള്ളു.
മലയോര മേഖലകളിലാണ് നെറ്റ്‌വര്‍ക്ക് ലഭിക്കാത്ത പ്രശ്‌നങ്ങള്‍ കൂടുതലായുള്ളത്. ചിലപ്രദേശങ്ങളില്‍ ഡാറ്റ കണക്ഷന്‍ ഇല്ലാത്തതിനാല്‍ ലൈവ് ക്ലാസുകള്‍ കാണുന്നതിനും അധ്യാപകര്‍ അയച്ചു കൊടുക്കുന്ന വിഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനും വലിയ ബുദ്ധിമുട്ടാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
പ്രതിമാസമുള്ള റീചാര്‍ജുകള്‍ ചെലവേറിയതാണെന്നും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതി രക്ഷിതാക്കളും ഉന്നയിച്ചിരുന്നു.