Connect with us

കേരളം

സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചുനീക്കാനുറച്ച് സംസ്ഥാന സർക്കാർ, പദ്ധതി പ്രഖ്യാപനം നാളെ

Published

on

സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാൻ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂർത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നിർവഹിക്കും. തദ്ദേശ സ്വയംഭരണ, ഏക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷതവഹിക്കും. അതിദരിദ്രർക്കുള്ള റേഷൻ കാർഡ് വിതരണം ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ.അനിൽ നിർവഹിക്കും. അതിദരിദ്രർക്കുള്ള ആരോഗ്യ ഉപകരണ വിതരണം ആരോഗ്യം, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാജോർജ് നിർവഹിക്കും. അതിദരിദ്രർക്കുള്ള ഉപജീവന ഉപാധി വിതരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ നിർവഹിക്കും.

ആന്റോ ആന്റണി എം.പി മുഖ്യഅതിഥിയാകും. എം.എൽ.എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ.കെ.യു.ജനീഷ് കുമാർ, അഡ്വ.പ്രമോദ് നാരായൺ, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജ മാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കിർ ഹുസൈൻ, ജനപ്രതിനിധികൾ, വിവിധ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

അവകാശം അതിവേഗം പദ്ധതി

ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യം എന്നീ നാലു ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ തയാറാക്കിയിട്ടുള്ളത്. വിപുലമായ ജനപങ്കാളിത്തത്തിലൂടെയും ശാസ്ത്രീയ രീതികളിലൂടെയും നടത്തിയ പ്രവർത്തനങ്ങളിലൂടെയും സംസ്ഥാനത്ത് 64,006 അതിദരിദ്രരെ കണ്ടെത്തി.ഓരോ കുടുംബത്തിന്റെയും അതിദാരിദ്ര്യാവസ്ഥ മാറ്റുന്നതിനുള്ള നടപടികൾ ഉൾപ്പെടുത്തി മൈക്രോ പ്ലാനുകൾ തയാറാക്കുന്നതിനോടൊപ്പം ഗുണഭോക്താക്കളിൽ അവകാശരേഖകൾ ഇല്ലാത്തവർക്ക് അത് ലഭ്യമാക്കാൻവേണ്ടി അവകാശം അതിവേഗം എന്ന പ്രത്യേക പദ്ധതി രൂപപ്പെടുത്തുകയും ചെയ്തു.അഞ്ചുവർഷം കൊണ്ടു സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്നത് സർക്കാരിന്റെ പ്രഥമ മുൻഗണനകളിൽ ഒന്നാണ്. ആശ്രയ പദ്ധതിയുടെ പരിധിയിൽ വരേണ്ടതും എന്നാൽ ഉൾപ്പെടാതെ പോയവരുമായ അതിദരിദ്രരെ കണ്ടെത്തി അവരെ അതിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള സഹായവും പദ്ധതികളും മൈക്രോപ്ലാനിലൂടെ നടപ്പാക്കുക എന്നതാണ് അതിദാരിദ്ര്യ നിർമാർജന ഉപപദ്ധതിയുടെ ലക്ഷ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version