Connect with us

കേരളം

ശബരിമലയിലെ വെർച്വൽ ക്യൂ അശാസ്ത്രീയമെന്ന് ദേവസ്വം ബോർഡ്

Published

on

sabarimala 2

ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന വെർച്ച്വൽ ക്യൂ സംവിധാനം അശാസ്ത്രീയമെന്ന് ദേവസ്വംബോർഡ്. അനാവശ്യ നിയന്ത്രണങ്ങൾ കാരണമാണ് ഭക്തർ എത്താത്തതെന്ന് ബോർഡ് സർക്കാരിനെ അറിയിക്കും. കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ പതിനാറിനാണ് ഇനി ശബരിമലനട തുറക്കുക.

ചിങ്ങമാസ പൂജകൾക്കായി നടതുറന്നപ്പോഴും ശബരിമലയിൽ തിരക്ക് വളരെ കുറവായിരുന്നു. പ്രതിദിനം പതിനയ്യായിരം പേർക്ക് ദർശനം അനുദവിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ മൂന്നിൽ ഒന്നു പോലും എത്തിയില്ല. നിറപുത്തരിക്കും ചിങ്ങമാസ പൂജകൾക്കുമായി എട്ടു ദിവസം നടതുറന്നപ്പോൾ ദർശനം നടത്തിയത് പതിനയ്യായിരത്തിൽ താഴെ തീർത്ഥാടകർ മാത്രമായിരുന്നു എന്നും ബോർഡ് വിലയിരുത്തി.

മാസപൂജ സമയത്തും വെർച്ച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനമുള്ളു. രണ്ട് ഡോസ് വാക്സീനോ, നാൽപത്തിയെട്ട് മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധവുമാണ്. വെർച്ച്വൽ ക്യുവിൽ പലപ്പോഴും ബുക്ക് ചെയ്യാൻ പറ്റുന്നില്ലെന്ന് ദേവസ്വം ബോർഡിന് ധാരാളം പരാതി ലഭിച്ചിട്ടുണ്ട്.

ഓൺലൈൻ ബുക്കിങ്ങിന് അയൽ സംസ്ഥാനങ്ങളിൽ ഇടനിലക്കാർ തീർത്ഥാടകരെ ചൂഷണം ചെയ്യുന്നുവെന്നും ആക്ഷേപമുണ്ട്. അതുകൊണ്ട് അടുത്ത മാസ പൂജസമയത്ത് ഇളവുകൾ വേണമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version