കേരളം
കരുവന്നൂര്‍ ബാങ്കില്‍നിന്ന് നാളെ മുതല്‍ നിക്ഷേപങ്ങള്‍ തിരികെനല്‍കും
കരുവന്നൂര്‍ ബാങ്കില്‍നിന്ന് നാളെ മുതല്‍ നിക്ഷേപങ്ങള്‍ തിരികെനല്‍കും. 50000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയുക.
നവംബര്‍ 11 മുതല്‍ 50000 രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാം. നവംബര്‍ 20-ന് ശേഷം 50000 രൂപ വരെ സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളും പിന്‍വലിക്കാം. ആകെയുള്ള 23688 സേവിങ് ബാങ്ക് നിക്ഷേപകരില്‍ 21190 പേര്‍ക്ക് പൂര്‍ണമായും ബാക്കിയുള്ള 2448 പേര്‍ക്ക് ഭാഗികമായും പണം പിന്‍വലിക്കാന്‍ കഴിയുമെന്നാണ് ബാങ്കിന്റെ വിശദീകരണം.
ആകെയുള്ള 8049 സ്ഥിര നിക്ഷേപകരില്‍ 3770 പേര്‍ക്ക് നിക്ഷേപവും പലിശയും പൂര്‍ണമായും പിന്‍വലിക്കാനാകും. 134 കോടി സ്ഥിരനിക്ഷേപത്തില്‍ 79 കോടി രൂപ തിരികെ നല്‍കും. ബാങ്കിന് പലിശയടക്കം തിരികെ ലഭിക്കാനുള്ളത് 509 കോടി രൂപയാണ്. ഇതുവരെ 80 കോടി രൂപ തിരിച്ചടവ് വന്നു.