Connect with us

ദേശീയം

രാജ്യത്ത് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണത്തിലേക്ക്

Published

on

Auf neue SARS CoV 2 Varianten koennen mRNA Impfstoffe 193752

കോവിഡ് ഡെല്‍റ്റ വകഭേദം ആശങ്ക ഉയര്‍ത്തുന്നതിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗ ബാധ ഏറുകയും ക്രമാനുഗതമായി പ്രതിദിന രോഗമുക്തി രേഖപ്പെടുത്താതെ വന്നതോടെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും കോവിഡ് വ്യാപനം തടയാനുള്ള ശ്രമത്തിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍.ഡെല്‍റ്റ വകഭേദം ബാധിച്ച കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ 10 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മിസോറമില്‍ ഇന്ന അര്‍ദ്ധരാത്രി മുതല്‍ 24 വരെയാണ് ലോക്ക്ഡൗണ്‍.

തലസ്ഥാനമായ അഗര്‍ത്തലയിലും മറ്റ് 11 നഗര തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ജൂലൈ 19 മുതല്‍ ജൂലൈ 23 വരെ വാരാന്ത്യ കര്‍ഫ്യൂവും ഒരു ദിവസത്തെ കര്‍ഫ്യൂവും ത്രിപുര ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസമിലും സിക്കിമിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.സിക്കിമില്‍ ആദ്യതരംഗത്തെ അപേക്ഷിച്ച്‌ രണ്ടാം തരംഗത്തില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ 155 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

30 ദിവസത്തേയ്ക്ക് സാമൂഹിക, മതപരമായ പരിപാടികള്‍ക്കും വിനോദ പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.അസമില്‍ വാക്സിന്‍ എടുത്തവര്‍ക്ക് അനുവദിച്ചിരുന്ന ഇളവ് പിന്‍വലിച്ചു. രണ്ടു സംസ്ഥാനങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അസമില്‍ വരുന്ന എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു. സമ്ബൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version