Connect with us

ദേശീയം

ചെങ്കോട്ടയിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നില്‍ ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളവർ; പ്രാഥമിക തെളിവുകൾ പുറത്ത് വിട്ട് ഡല്‍ഹി പോലീസ്

Published

on

30

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നില്‍ ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളവരാണെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാക്കുന്നത്. കാര്‍ഷിക സമരത്തിന്റെ മറവില്‍ ഇടനിലക്കാരാണ് ട്രാക്ടര്‍ സമരവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമുണ്ടാക്കിയത്. ഇവര്‍ നടത്തിയ അക്രമങ്ങളില്‍ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാര്‍ച്ചില്‍ പങ്കെടുത്തതില്‍ തിരിച്ചറിഞ്ഞ പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടത്തിയത്. അക്രമസംഭവങ്ങളുടെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്താണ് ഇതില്‍ ചിലരെ പോലീസ് തിരിച്ചറിഞ്ഞത്. പഞ്ചാബ് സ്വദേശികളായ ഇവര്‍ക്കുവേണ്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നതന്ന് ഡല്‍ഹി പോലീസ് സ്വകാര്യ മാധ്യമത്തോട് വ്യക്തമാക്കിയത്.

കലാപകാരികള്‍ക്കായി അന്വേഷണം നടത്തി വരികയാണ്. മുപ്പതോ നാല്‍പ്പതോ ട്രാക്ടറുകളിലും 150 ഓളം മോട്ടോര്‍ സൈക്കിളുകളിലും കാറുകളിലുമായി ആയിരത്തോളം പേരാണ് ചെങ്കോട്ട പരിസരത്ത് പ്രവേശിച്ചത്. അവിടെവെച്ച് പോലീസുകാരെ പിന്തുടര്‍ന്ന് ആക്രമിക്കുകയും അവരുടെ ഉപകരണങ്ങള്‍ കൊള്ളയടിക്കുകയും ചിലരെ പൊതു ടോയ്‌ലറ്റില്‍ ബന്ധികളാക്കുകയും ചെയ്‌തെന്നാണ് ഡല്‍ഹി പോലീസിന്റെ എഫ്ഐആറില്‍ പറയുന്നത്.

നിരവധി സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സ്‌കാൻ ചെയ്ത ശേഷം ചിലരെ പോലീസ് തിരിച്ചറിഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. “അഞ്ചോ ആറോ പേരുടെ വിവരങ്ങൾ പഞ്ചാബ് പോലീസിൽ പരിശോധിച്ചു. ചിലർക്കെതിരെ മുൻകാലങ്ങളിൽ കൊലപാതകശ്രമങ്ങൾക്ക് കേസുണ്ടായിരുന്നെന്നും, മറ്റുചിലർ കലഹങ്ങളിൽ അറസ്റ്റിലായിട്ടുണ്ടെന്നുമാണ് വിവരം.

അക്രമാസക്തരായ ചില പ്രതിഷേധക്കാര്‍ ഡല്‍ഹി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പൊലീസ് തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ 38 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ 84 പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്.

അക്രമസംഭവങ്ങൾക്ക് പിറകെ ഹരിയാനയിൽ പ്രഖ്യാപിച്ച മൊബൈൽ ഇന്റർനെറ്റ് വിലക്ക് സംസ്ഥാന സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്. അംബാല, യമുനാനഗർ, കുരുക്ഷേത്ര, കർണാൽ, കൈതാൽ, പാനിപ്പത്, ഹിസാർ, ജിന്ദ്, റോഹ്തക്, ഭിവാനി, ചാർക്കി ദാദ്രി, ഫത്തേഹാബാദ്, റെവാരി, സിർസ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ ജനുവരി 31 വരെ വൈകുന്നേരം 5 മണി വരെ നീട്ടി. സോണിപത്, ജജ്ജർ, പൽവാൾ ജില്ലകളിൽ സേവനങ്ങൾ നേരത്തേ നിർത്തിവച്ചിരിക്കുന്നു.

ഇതിനിടെ റിപബ്ലിക് ദിനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെയും സാമൂഹ്യ മാധ്യമ പോസ്റ്റുകളുടെയും പേരിൽ കോൺഗ്രസ് എംപി ശശി തരൂർ, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേസായ്, മൃണാൾ പാണ്ഡെ, പരേഷ് നാഥ്, അനന്ത് നാഥ്, വിനോദ് കെ ജോസ് തുടങ്ങിയവർക്കെതിരെ ഡൽഹി പൊലീസ് ശനിയാഴ്ച എഫ്ഐആർ രേഖപ്പെടുത്തി. ഉത്തർപ്രദേശ് പോലീസും മധ്യപ്രദേശ് പൊലീസും നേരത്തെ കേസെടുത്തിരുന്നു.

അതേസമയം ട്രാക്ടർ റാലിയുടെ മറവിൽ തലസ്ഥാന നഗരിയിലും ചെങ്കോട്ടയിലും പ്രതിഷേധക്കാർ നടത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങൾ ഡൽഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോണിൽ പകർത്തിയത് ഉൾപ്പെടെയുളള അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ മാദ്ധ്യമപ്രവർത്തകരും പൊതുജനങ്ങളും കൈമാറണമെന്നാണ് പോലീസ് അഭ്യർത്ഥിച്ചിരിക്കുന്നത്.

ഐടിഒയിലെ ഡൽഹി പോലീസ് ആസ്ഥാനത്ത് എത്തി ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫോട്ടോകളും കൈമാറാം. അക്രമികളെ പിടികൂടാൻ സഹായിക്കുന്ന മൊഴികളും നൽകാമെന്ന് പോലീസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. ഏത് പ്രവർത്തിദിവസത്തിലും ഓഫീസ് സമയങ്ങളിൽ ഇത് കൈമാറാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് വിളിക്കാനുളള മൊബൈൽ നമ്പരും ലാൻഡ് ഫോൺ നമ്പരും ഇ മെയിൽ വിലാസവും പോലീസ് പങ്കുവെച്ചിട്ടുണ്ട്. കലാപത്തിൽ അക്രമം നടത്തിയവരെ ഫെയ്‌സ് റെക്കൊഗ്നീഷൻ സംവിധാനം വഴി വീഡിയോ ദൃശ്യങ്ങളിൽ നിന്നും ചിത്രങ്ങളിൽ നിന്നും കണ്ടെത്തുമെന്ന് ഡൽഹി പോലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പോലീസ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലെടുക്കുന്നവരെ കലാപത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമായി മനസിലാക്കിയ ശേഷം അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version