Uncategorized
ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേക ശുചിമുറികൾ; പുതിയ മാറ്റവുമായി ഡൽഹി മെട്രോ
ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേക ശുചിമുറികൾ ഒരുക്കി ഡൽഹി മെട്രോ. ട്രാൻസ്‌ജെൻഡേഴ്‌സിനെതിരേയുളള അതിക്രമങ്ങൾ ചെറുക്കുന്നതിനും അവർക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിനുമാണ് പ്രത്യേക സൗകര്യമെന്ന് ഡൽഹി മെട്രോ അധികൃതർ അറിയിച്ചു.
നേരത്തെ ഭിന്നശേഷിക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. ഇതേ ടോയിലറ്റുകൾ ട്രാൻസ്‌ജെൻഡേഴ്‌സിനും ഉപയോഗിക്കാം എന്ന തരത്തിലാണ് മാറ്റം. സാധാരണ ശൗചാലയങ്ങള്‍ കൂടാതെ നിലവില്‍ 347 പ്രത്യേക ശൗചാലയങ്ങളാണ് ഡല്‍ഹി മെട്രോ സ്‌റ്റേഷന്‍ പരിധിയിലുള്ളത്.
പ്രത്യേക ശൗചാലയങ്ങൾക്കു പുറമെ സ്വയം സ്ത്രീയോ പുരുഷനോ ആയി തിരിച്ചറിഞ്ഞ ട്രാൻസ്‌ജെൻഡറുകൾക്ക് അനുബന്ധ ടോയ്‌ലറ്റുകൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അധികൃതർ പറഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലും ‘ട്രാൻസ്ജെൻഡേഴ്‌സ്’ എന്നെഴുതിയ ബോർഡുകൾ ശൗചാലയങ്ങൾക്കടുത്തായി സ്ഥാപിച്ചിട്ടുണ്ട്.