Connect with us

ദേശീയം

ഡൽഹിയിലെ പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസം

Untitled design (41)

ഡൽഹിയിലെ പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസം. യമുന നദിയിലെ ജലനിരപ്പ് കുറയുന്നു. നിലവിൽ 205.5 മീറ്റർ ആണ് യമുന നദിയിലെ ജലനിരപ്പ്. വരുന്ന മണിക്കൂറുകളിൽ 5 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ ജലനിരപ്പ് കുറയുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.

ഇതോടെ ജലനിരപ്പ് അപകടം നിലയ്ക്ക് താഴെയെത്തും. 5 ദിവസത്തിനുശേഷമാണ് യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് താഴെ എത്തുന്നത്. നദിയിലെ വെള്ളം കുറയുന്നതോടെ, ഡൽഹിയിലെ പ്രധാന റോഡുകളിലെ വെള്ളക്കെട്ടിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം മുതൽ റോഡുകളിലെ വെള്ളക്കെട്ട് പമ്പുകൾ ഉപയോഗിച്ച് നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു.

യമുന നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഡൽഹി സാധാരണ നിലയിലേക്ക് എത്തുകയാണ് . പ്രധാന പാതകളിലെ വെള്ളക്കെട്ട് നീങ്ങി തുടങ്ങി. വെള്ളം നീങ്ങിയതോടെ പലറോഡുകളും തുറന്നുകൊടുത്തു. ഇന്ന് മുതൽ സർക്കാർ ഓഫീസുകൾ അടക്കം പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങും. അതേസമയം പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം പതിനെട്ട് വരെ അവധി നീട്ടി.

എന്നാല്‍ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെയാണ്. ഇന്നലെ രാത്രിയോടെ യമുന നദിയിലെ ജലനിരപ്പ് 205.50 മീറ്ററിലേക്ക് എത്തിയിരുന്നു. അപകടനിലയായ് 205.33 മീറ്ററിന് മുകളില്‍ തന്നെ തുടരുന്നത് വെല്ലുവിളിയാകുന്നുണ്ട്. ഇന്നത്തോടെ അപകടനിലയ്ക്ക് താഴെയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ രാജ്ഘട്ട്, ആടിഒ ഏരിയ, സലിംഘര്‍ അണ്ടര്‍ പാസ്, മുഖര്‍ജി നഗറിലെ ചില മേഖലകള്‍, യമുന ബസാര്‍, ഹകികത് നഗര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച വികാസ് മാര്‍ഗ് ഉള്‍പ്പടെയുള്ള റോഡുകള്‍ തുറന്നു കൊടുത്തിട്ടുണ്ട്.

പ്രളയബാധിതർക്ക് പതിനായിരം രൂപ സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു. കൂടാതെ ആധാർ ഉൾപ്പടെയുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി ക്യാമ്പുകൾ നടത്തുമെന്നും വിദ്യാർത്ഥികൾക്ക് സ്കൂളിലൂടെ വസ്ത്രങ്ങളും പുസ്തങ്ങളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിനാൾ പറഞ്ഞു. പ്രളയബാധിതർക്ക് പതിനായിരം രൂപ സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version