കേരളം
അവയവം മാറ്റിവയ്ക്കല്‍; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; വീഴ്ചയില്ലെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ശസ്ത്രക്രിയ വൈകിയതെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ആശുപത്രിയുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയുടെ നില ഗുരുതരമായിരുന്നു. രോഗി വീട്ടില്‍ നിന്നും വരികയായിരുന്നു. ഇതിനാലാണ് കാലതാമസം ഉണ്ടായത്. എട്ടുമണിയോടെ തന്നെ ശസ്ത്രക്രിയ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.