കേരളം
തീവണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദം ഒഴിവാക്കാൻ കാന്റഡ് സംവിധാനം പരീക്ഷിക്കാനൊരുങ്ങി റെയിൽവെ
തീവണ്ടികൾ പാളം മാറുമ്പോഴുണ്ടാകുന്ന ശബ്ദം ഒഴിവാക്കാനായി പ്രത്യേകര ഉപകരണം കൊണ്ടുവന്നിരിക്കുകയാണ്. കാന്റഡ് എന്ന ഉപകരണമാണ് ഇതിനായി ഇന്ത്യൻ റെയിൽവെ ഉപയോഗിക്കുക. പ്രയാഗ്രാജിലെസാൻസി റെയിൽവെ സ്റ്റേഷനിൽ നടത്തിയ കാന്റഡിന്റെ പരീക്ഷണം വിജയകരമാതോടെ ഇത് പ്രാബല്യത്തിലാക്കാനുള്ള തീരുമാനം.
നിലവിൽ മെട്രോസ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് മറ്റിടങ്ങളിലും പരീക്ഷിക്കാൻ തീരുമാനിച്ചത്. ഘട്ടംഘട്ടമായി രാജ്യം മുഴുവൻ ഈ സംവിധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവെ. ഒന്നിൽ കൂടുതൽ പാളങ്ങളുള്ള സ്റ്റേഷനിൽ തീവണ്ടികൾ പാളം മാറാറുണ്ട്. ഈ സമയം തീവണ്ടികളുടെ വേഗം കുറയ്ക്കേണ്ടിയും വരും.
നേരത്തേ ഇത് 15 കിലോമീറ്റർ സ്പീഡിലായിരുന്നെങ്കിൽ തിക്ക് വെബ് സ്വിച്ച് എന്ന ഉപകരണം പാളങ്ങൾ കൂടിച്ചേരുന്ന ഭാഗത്ത് ഘടിപ്പിച്ചിരുന്നതിനാൽ വേഗം 30 കിലോമീറ്ററായി ഉയർത്താൻ സാധിച്ചിരുന്നു. അപ്പോഴും കോച്ചുകളുടെ വിറയലോ, ശബ്ദമോ ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമാകും കാന്റഡ് എന്നാണ് കരുതുന്നത്.