Connect with us

കേരളം

പോസ്റ്ററുകൾ ആക്രിക്ക് വിറ്റ സംഭവം: യൂത്ത് കോൺഗ്രസ് പരാതിയിൽ ഡിസിസി അന്വേഷണം തുടങ്ങി

84d2a29b c187 4d40 9a47 1a304b63417f Cropped

വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രി കടയിൽ വിറ്റ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പേരൂർക്കട മണ്ഡലം പ്രസിഡന്റാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. നന്തൻകോട് സ്വദേശി ബാലുവിനെതിരെയാണ് പരാതി. യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന വീണ എസ് നായർക്ക് വോട്ട് തേടാൻ അച്ചടിച്ചതായിരുന്നു പോസ്റ്ററുകൾ.

ഇന്നലെയാണ് ഇവ ആക്രിക്കടയിൽ കണ്ടെത്തിയത്. അതേസമയം സംഭവത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും പ്രതിപക്ഷ നേതാവിനോടും സംസാരിച്ചതായി വീണ എസ് നായർ പറഞ്ഞു. പ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് അവർ ഉറപ്പുനൽകി.

സ്ഥാനാർത്ഥിയെന്ന നിലയിൽ തന്നെ ഏൽപ്പിച്ച എല്ലാ കാര്യവും താൻ ചെയ്തിട്ടുണ്ട്. മണ്ഡലത്തിൽ വോട്ട് മറിച്ചെന്ന വി.കെ പ്രശാന്തിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല. എം.എൽ.എ ഇത്രത്തോളം തരംതാഴരുതെന്നും വീണ പറഞ്ഞു. പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു.

രണ്ട് ഭാരവാഹികളുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ തരണമെന്ന് ആവശ്യപ്പെട്ടതായി ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version