കേരളം
നിരാഹാരസമരം അവസാനിപ്പിച്ച് ദയാബായി; എന്‍ഡോസള്‍ഫാന്‍ ഇരകൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരും
എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പിലേക്ക്. നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ദയാബായി.
നിലവിൽ സർക്കാർ തന്ന ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നു. എയിംസ് അടക്കമുള്ള വിഷയങ്ങളിലും തീരുമാനമാകണം. ഉറപ്പുകൾ രേഖാമൂലം കിട്ടുന്നത് അനുസരിച്ച് സമരം പിൻവലിക്കാൻ നീക്കം. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങൾ ഉൾപ്പെടുത്തി രേഖാമൂലം ഉറപ്പ് നൽകും. ആവശ്യങ്ങൾ നടപ്പിലാകുന്നത് വരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു.