Connect with us

കേരളം

ആർത്തവ ദിനങ്ങളിൽ അവധി; ഹാജർ ഇളവ് നൽകാൻ കുസാറ്റ്

വിദ്യാർഥിനികൾക്കു ആർത്തവ അവധി അനുവദിക്കാൻ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്). ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യമാണ് വിദ്യാർഥിനികൾക്കുണ്ടാകുക. കേരളത്തിൽ ആദ്യമായാണ് ആർത്തവ അവധി പരിഗണിക്കുന്നത്.

സെമസ്റ്റർ പരീക്ഷ എഴുതാൻ നിർബന്ധമായ 75 ശതമാനം ഹാജരിലാണ് ഇളവ്. 75ശതമാനത്തിൽ കുറവ് ഹാജരുള്ളവർ വൈസ് ചാൻസലർക്ക് അപേക്ഷ നൽകി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതാണ് നിലവിലുള്ള പതിവ്. എന്നാൽ ആർത്തവ അവധിക്ക് പെൺകുട്ടികൾക്ക് ഹാജർ ഇളവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട, പകരം അപേക്ഷ മാത്രം നൽകിയാൽ മതി.

അതേസമയം രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഒരു സ്ത്രീ ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തെക്കുറിച്ചും ഹര്‍ജിയില്‍ പറയുന്നു. ആര്‍ത്തവ വേദന വനിതാ ജീവനക്കാരുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി കമ്പനികള്‍ സ്ത്രീകള്‍ക്ക് ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ ആര്‍ത്തവ അവധികള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഇത്തരം അവധി ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

‘സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 – ലംഘനമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സ്ത്രീകളെ വ്യത്യസ്തമായിട്ടാണ് പരിഗണിക്കുന്നത്. ഒരേ പൗരത്വം ഉളള സ്ത്രീകൾ തുല്യമായി പരിഗണിക്കപ്പെടുകയും തുല്യ അവകാശം നല്‍കുകയും വേണം’- എന്നും ഹര്‍ജിയില്‍ പറയുന്നു.

സ്ത്രീകള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട്, സ്ത്രീകളുടെ ലൈംഗിക, പ്രത്യുല്‍പാദന, ആര്‍ത്തവ അവകാശ ബില്‍ 2018ല്‍ ഡോ. ശശി തരൂര്‍ അവതരിപ്പിച്ചിട്ടുള്ളതായും ഹര്‍ജി ചൂണ്ടിക്കാട്ടി. 2022-ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ആര്‍ത്തവ ആനുകൂല്യ ബില്‍- 2017 അവതരിപ്പിച്ചെങ്കിലും, ഇത് ഒരു ‘അൺക്ലീൻ’ വിഷയമാണെന്ന് പറഞ്ഞ് നിയമസഭ അത് അവഗണിക്കുകയായിരുന്നു.

സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (ലീവ്) റൂള്‍സ് 1972-ല്‍ ആര്‍ത്തവ അവധിക്കുള്ള വ്യവസ്ഥകളൊന്നും നിലവില്‍ ഇല്ലെന്ന് ലോക്സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞതായും ഹര്‍ജി ചൂണ്ടിക്കാട്ടി. യുകെ, വെയില്‍സ്, ചൈന, ജപ്പാന്‍, തായ്വാന്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സാംബിയ എന്നീ രാജ്യങ്ങള്‍ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version