ദേശീയം
വിമാന കമ്പനികള്‍ക്ക് 85 ശതമാനം ആഭ്യന്തര സെര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കി കേന്ദ്ര വ്യോമയാന മന്ത്രാലയം
രാജ്യത്തെ വിമാന കമ്പനികള്‍ക്ക് ഇനി മുതല്‍ 85 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഓഗസ്റ്റ് 12 മുതല്‍ 72.5 ശതമാനം സെര്‍വീസുകള്‍ നടത്താന്‍ വിമാനക്കമ്പനികള്‍ക്ക് മന്ത്രാലയം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.
കോവിഡിന്റെ സാഹചര്യത്തില്‍ വിമാന കമ്പനികള്‍ ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു. അത്‌കൊണ്ട് ഈ അനുമതി വിമാനകമ്പനികള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ 33 ശതമാനം സെര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്.
രണ്ടാം തരംഗത്തെ തുടര്‍ന്നുളള നിയന്ത്രണങ്ങള്‍ക്ക് ശേഷം, ജൂലൈ അഞ്ചിന് ആകെ സെര്‍വീസുകള്‍ 65 ശതമാനത്തിലേക്ക് ഉയര്‍ത്തി. പിന്നീട് കൂടുതല്‍ ഇളവുകള്‍ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഗസ്റ്റ് 12 ന് ശേഷം സര്‍വീസുകള്‍ 72.5 ശതമാനമാക്കി നിശ്ചയിക്കുകയായിരുന്നു.