Connect with us

കേരളം

ശബരിമലയിലെ തിരക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം

Published

on

sabarimala 12

ശബരിമല തീർഥാടനത്തിന്റെ സു​ഗമമായ നടത്തിപ്പ് സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം. രാവിലെ പത്ത് മണിക്ക് ഓൺലൈനായാണ് യോ​ഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസി‍ഡന്റ്, ഡിജിപി എന്നിവർ യോ​ഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ തിരക്കു വർധിച്ചതിനെ തുടർന്നു തീർഥാടകർ ബ​​ദ്ധിമുട്ടിയിരുന്നു.

ഈ സാഹചര്യത്തിലാണ് യോ​ഗം. ദർശനത്തിനായി മണിക്കൂറുകളോളമാണ് തീർഥാടകർ കാത്തു നിന്നത്. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യോ​ഗം ചേരുന്നത്. അതിനിടെ ശബരിമലയിൽ തിരക്ക് തുടരുകയാണ്. പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിനു കെഎസ്ആർടിസി സർവീസുകൾ നടക്കുന്നില്ലെന്നു ആരോപിച്ച് രാത്രി വൈകിയും തീർഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് ​ഗതാ​ഗതം നിയന്ത്രിക്കുന്നത്.

തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു സന്നിധാനത്തിന്റെ ചുമതലയുള്ള എഡിജിപി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹൈക്കോടതി വിഷയം പരി​ഗണിക്കുന്നത്. തിരക്ക് സംബന്ധിച്ചു ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. നിലയ്ക്കലിലെ പാർക്കിങ് സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ പത്തനംതിട്ട എസ്പിയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version