Connect with us

ദേശീയം

രാജ്യത്ത് ഏപ്രില്‍ പകുതിയോടെ കൊവിഡ് മൂര്‍ധന്യത്തിലെന്ന് മുന്നറിയിപ്പ്

Published

on

13 1

രാജ്യത്ത് ഏപ്രില്‍ പകുതിയോടെ കൊവിഡ് കേസുകള്‍ പാരമ്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കിയത്. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ താഴുമെന്നും റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നു.നിലവില്‍ രാജ്യം രണ്ടാം കൊവിഡ് തരംഗത്തിന്റെ പിടിയിലാണ്.

ഇന്നലെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. ഇന്നലെ 80,000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 15നും 20നും ഇടയില്‍ കൊവിഡ് കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്ന് കാന്‍പൂര്‍ ഐഐടി വിദഗ്ധന്‍ മനീന്ദ്ര അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് അതിവേഗത്തില്‍ കോവിഡ് വ്യാപനം കുറയും. മെയ് മാസം അവസാനത്തോടെ കൊവിഡ് കേസുകള്‍ കുത്തനെ കുറയുമെന്നും മനീന്ദ്ര അഗര്‍വാള്‍ പറയുന്നു.

പ്രതിദിന കൊവിഡ് കേസുകള്‍ ഏപ്രില്‍ 15നും 20നും ഇടയില്‍ പാരമ്യത്തില്‍ എത്തും. എന്നാല്‍ നിരക്ക് എത്രയെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. നിലവില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്.

ഇത് കൂടിയും കുറഞ്ഞുമിരിക്കാം. എന്നാല്‍ ഏപ്രില്‍ പകുതിയോടെ കൊവിഡ് കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടലെന്ന് അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം2 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം2 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം2 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം2 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം2 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം3 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം3 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം4 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം4 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version