Connect with us

ദേശീയം

പുതുച്ചേരിയിൽ കൊവിഡ് വാക്സീൻ നിർബന്ധമാക്കി ഉത്തരവ്

Published

on

covid

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കൊവിഡ് വാക്സീൻ നിർബന്ധമാക്കി. വാക്സീൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്ടർ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിന്‍റെ 8, 54(1) വകുപ്പുകൾ പ്രകാരമാണ് ഉത്തരവ്. രാജ്യത്ത് നിയമം മൂലം കൊവിഡ് വാക്സീൻ നിർബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്.

നൂറുശതമാനം വാക്‌സിനേഷനിൽ എന്ന ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ തുടരുമെന്ന് ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. ഇന്നലെ 28 പേർക്കാണ് പുതുച്ചേരിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ1,29,056 പേർക്ക് പുതുച്ചേരിയിൽ കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം ഒമിക്രോൺ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലും ഗുജറാത്തിലും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഗുജറാത്തിലെ ജാംഗനറിൽ രോഗം സ്ഥിരീകരിച്ച 72 കാരന്‍റെ സമ്പർക്ക പട്ടികയിലെ 10 പേരുടെ ഫലം രണ്ട് ദിവസത്തിനകം കിട്ടിയേക്കും.

എന്നാൽ കൂടുതൽ പേർ സമ്പർക്കത്തിലുണ്ടായിരുന്നെന്നും ഇവര കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ദുബായിൽ നിന്നും അഹമ്മദാബാദിൽ എത്തിയ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപട്ടികയിലുള്ള ആർക്കും കൊവിഡില്ല. 35പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയത്. രോഗം സ്ഥിരീകരിച്ചയാൾ വാക്സീനേഷൻ ചെയ്തിരുന്നില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version