ദേശീയം
രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍; ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി
രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി. കൊവാക്സിന്‍ ഉൽപ്പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി നല്‍കിയത്. രണ്ട് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ആലോചന.
നേരത്തെ 15-18 വയസ് വരെയുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍
മൂന്നാം വ്യാപന കരുതല്‍ നടപടികള്‍ക്കായുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
വാക്സിന്‍ നല്‍കുന്നത് വ്യാപിപ്പിക്കാനാണ് നീക്കം. മറ്റ് ചില വാക്സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടക്കുന്നുണ്ട്. മൂന്നാം വ്യാപനത്തില്‍ ആഘാതം എങ്ങനെ കുറക്കാമെന്നാണ് ആലോചന. നേരത്തെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യയിലും വിദഗ്ധ സമിതി നിര്‍ദ്ദേശം നല്‍കിയത്.