Connect with us

കേരളം

തിരുവനന്തപുരം ജില്ലയില്‍ 173 കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ

e5886d5880df0a6c491b9378ef3e2b071cef65c8239f03ceb24bd25a29e04f87

തിരുവനന്തപുരം ജില്ലയില്‍ 117 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 56 സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജോത് ഖോസ പറഞ്ഞു. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു സെഷനുകളിലായി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. ജില്ലയിലെ വൃദ്ധസദനങ്ങളില്‍ അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൊബൈല്‍ യൂണിറ്റുകള്‍ സജ്ജീകരിച്ച് വാക്‌സിനേഷന്‍ നടത്തിവരുന്നുണ്ട്.

ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കും കുത്തിവയ്പ് നല്‍കുമെന്നും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

45 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍ നല്‍കിയ അനെക്‌സര്‍ 1( ബി ) എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിന്‍ അപ്ലിക്കേഷനില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനായി മേജര്‍ ആശുപത്രികള്‍ തിരഞ്ഞെടുത്തവര്‍ക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി കുത്തിവയ്പ്പ് സ്വീകരിക്കാവുന്നതാണ്. പ്രൈവറ്റ് ആശുപത്രിയില്‍ 250 രൂപ ഫീസ് നല്‍കണം.

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികൾ കുറഞ്ഞിട്ടും പരിശോധന കുറച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് വാക്സിനേഷൻ കൊടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ചെറിയ സംസ്ഥാനങ്ങൾ പോലും കേരളത്തിന് പിന്നിലാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം കൊവിഡ് ടെസ്റ്റിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് ടെസ്റ്റ് നടത്തിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഗതി മന്ദിരങ്ങൾ വൃദ്ധസദനങ്ങൾ തുടങ്ങിയിടങ്ങളിലെ വയോജനങ്ങൾക്ക് വാക്സിനേഷൻ സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ട് അവിടങ്ങളിൽതന്നെ വാക്സിൻ എത്തിച്ച് നൽകും. അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ തുടങ്ങിയിട്ട് ഒരു വർഷമായി. ഇത് രോഗപ്രതിരോധത്തിന് ഏറെ സഹായകമായി. അതേസമയം കൊവിഡ് മഹാമാരി നമ്മെ വിട്ടു പോയിട്ടില്ലെന്നും. അങ്ങനെ എളുപ്പം പോകില്ല എന്നാണ് ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വ്യക്കതമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കൊവിഡിനെ അതിജീവിക്കാനാകും എന്ന കാര്യം ഉറപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version