Connect with us

കേരളം

സംസ്ഥാനത്ത് പുതുക്കിയ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; അറിയേണ്ട കാര്യങ്ങൾ ഇതാ

Published

on

covid lockdown 900x425 1

സംസ്ഥാനത്ത് പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങളും ഇളവുകളും ഇന്നുമുതല്‍ പ്രാബല്യത്തില്‍. ആഴ്ചയില്‍ ആറുദിവസം കടകള്‍ തുറക്കാം. വാക്സിനേഷന്‍ എടുത്തവര്‍, ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കൊവിഡ് വന്നു ഒരു മാസത്തിനുള്ളില്‍ ഭേദമായവര്‍ എന്നിവര്‍ക്കാണ് കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്.

രോഗസ്ഥിരീകരണ നിരക്ക് അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ക്കു പകരം പഞ്ചായത്തുകളിലെ ജനസംഖ്യയില്‍ രോഗികളുടെ അനുപാതം കണക്കാക്കിയുള്ള നിയന്ത്രണങ്ങളാണ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരിക. പഞ്ചായത്തുകളില്‍ ആയിരം ആളുകളില്‍ പത്തു പേര്‍ക്ക് രോഗം ഉണ്ടെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാകും ഉണ്ടാകുക.

കടകൾ, ചന്തകൾ, വ്യാപാര സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, എന്നിവ ആഴ്ചയിൽ 6 ദിവസവും തുറക്കാം. മുതിർന്നവർക്കൊപ്പം കുട്ടികളെയും കടകളിൽ കൊണ്ടു പോകാം. എല്ലാ കടകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ജീവനക്കാരുടെ കൊവിഡ് പ്രതിരോധ വാക്സിനേഷൻ വിവരങ്ങളും ഒരു സമയത്ത് എത്ര പേരെ അനുവദിക്കുമെന്നതും പ്രദർശിപ്പിക്കണം. കടകൾക്കുള്ളിലും, പുറത്തും തിരക്ക് ഒഴിവാക്കുന്നതിന്റെ ഉത്തരവാദി‍ത്തം കടയുടമകൾക്കാണ്.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി നടത്താം. തുറ‍സ്സായ പ്രദേശങ്ങളിലും, വാഹനത്തിനു‍ള്ളിലും, പാർക്കിങ് പ്രദേശങ്ങളിലും അകലം പാലിച്ച് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്. ഓൺലൈൻ ഡെലിവ‍റിക്കു മാത്രമായി മാളുകൾ തുറക്കാം. ബാങ്കുകൾക്ക് തിങ്കൾ മുതൽ ശനി വരെ പ്രവർത്തനാനുമതിയുണ്ട്. സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ,, സ്വയം ഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ, കമ്പനികൾ എന്നിവയ്ക്ക് തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം.

അതേ സമയം കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ നോക്കാം

വയനാട് പൊഴുതന പഞ്ചായത്തിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ഡൌൺ ഏർപ്പെടുത്തും. പൊഴുതന പഞ്ചായത്തിലെ ഡബ്ല്യൂ ഐപിആർ 13.58 ആണ്. ഇവിടെ അവശ്യസർവീസുകൾ, തോട്ടം മേഖല എന്നിവക്ക് മാത്രമായിരിക്കും പ്രവർത്തന അനുമതി.

മുപ്പെയ്നാട്, വൈത്തിരി, മേപ്പാടി, നെന്മേനി, തരിയോട്, പടിഞ്ഞാറത്തറ, പനമരം, കൽപ്പറ്റ നഗരസഭ, അമ്പലവയൽ, സുൽത്താൻ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഏതാനും വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു.

1. മുപ്പെയ്നാട്…3,9,16

2. വൈത്തിരി…..1,10,11

3. മേപ്പാടി…..3,5,8,11,18,20

4.നെന്മേനി..2,5,8,9,11,14,23

5. തരിയോട്…..6,12

6.പടിഞ്ഞാറത്തറ…11,12,14

7. പനമരം….8,9,12,13

8. കൽപ്പറ്റ നഗരസഭ..21,22,27

9.അന്പലവയൽ…..3,5,7,8,14

10. ബത്തേരി നഗരസഭ….1,5,8,15,31,32

കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച 42 വാ‍ർഡുകളിൽ അവശ്യ സർവീസുകൾക്കും കാർഷിക ജോലികൾ 50 ശതമാനം ആളുകളെ വെച്ച് നടത്താനും അനുമതിയുണ്ട്.

തൃശ്ശൂർ ദേശമംഗലം പഞ്ചായത്തിലും പൂർണമായും ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തൃശൂർ കോർപ്പറേഷൻ ആറാം വാർഡ് കൊടുങ്ങല്ലൂർ നഗരസഭ 5, 8, 9, 26 ,27, 33, 36, 39 കുന്നം കുളം 17, വടക്കാഞ്ചേരി 10, 12, 14, 15, 26, 31, 32, 34, 38 ഇരിങ്ങാലക്കുട 32, 33 ചാവക്കാട് 2, 6, 22, 23, 24, 25, 28, 30, 31, ചാലക്കുടി 4, 7, 11, 12, ഗുരുവായൂർ 9, 18 എന്നിവിടങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഗുരുവായൂർ ക്ഷേത്രനഗരിയിലും ട്രിപ്പിൾ ലോക്ക് ഡൗൺ ആണ്.

ഇടുക്കിയിൽ വണ്ടൻമേട് പഞ്ചായത്തിലെ 13 ആം വാർഡുംരാജകുമാരി പഞ്ചായത്തിലെ 7,8 വാർഡുകളിൽ രോഗ ബാധ കൂടിയ പ്രദേശങ്ങളുമാണ് ഇന്ന് കണ്ടൈൻമെന്റ് സോൺ ആക്കിയത്. പുതിയ രീതി അനുസരിച്ച് ട്രിപ്പിൽ ലോക്ക് ഡൌൺ ഏർപ്പെടുത്തുന്ന സ്‌ഥലങ്ങളിൽ നാളെ തീരുമാനമുണ്ടാകും.

കോട്ടയത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട വാർഡുകളുടെ കാര്യത്തിൽ തീരുമാനമായില്ല. നാളെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും. വാർഡുകളിലെ കൊവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമുണ്ടാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version