Connect with us

കേരളം

കാൽവിരൽ ചുവന്ന് തടിച്ചുതി‌ണർക്കും; കോവിഡ് ബാധയുടെ പുതിയ അവസ്ഥ കോവി‍ഡ് ടോ; കാരണങ്ങൾ അറിയാം

കോവിഡ് ബാധിച്ച ചില ആളുകളുടെ കാൽവിരലു‌കളും ചിലപ്പോൾ കൈവിരലുകളും തടിച്ചുതി‌ണർത്ത് ചിൽബ്ലെയിൻ പോലുള്ള മുറിവുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് പുതിയ പ‌ഠനം. വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ശരീരം ആക്രമണരീതിയിലേക്ക് മാറുന്നതിന്റെ ഒരു പാർശ്വഫലമാണ് ഇതെന്നാണ് ​ഗവേഷകർ പറയുന്നത്.

കോവിഡ് ടോ എല്ലാ പ്രായക്കാരിലും ബാധിക്കാമെങ്കിലും കുട്ടികളിലും യുവാക്കളിലുമാണ് കൂടുതൽ വ്യാപകമായി കണ്ടുവരുന്നത്. ചിലർക്ക് ഈ അവസ്ഥ വേദനയുണ്ടാക്കുമെങ്കിലും പലർക്കും ചൊറിച്ചിൽ നീർവീക്കം തുടങ്ങിയ അസ്വസ്ഥതകളാണ് കൂടുതലായും കണ്ടുവരുന്നത്. ഈ അവസ്ഥയിൽ ചിലർക്ക് ചെരിപ്പിടാനോ നാടക്കാനോ പോലും പ്രയാസമായിരിക്കും.

കോവിഡ് ടോ ബാധിച്ച കാൽവിരലിന് നിറവ്യത്യാസവും കണ്ടേക്കാം. വിരൽ ചുവന്നോ പർപ്പിൾ നിറത്തിലേക്കോ മാറുമെന്നാണ് പഠനത്തിൽ പറയുന്നത്. ചർമ്മം വരണ്ടുപോകാനും ചിലപ്പോൾ പഴുക്കാനും സാധ്യതയുണ്ട്. ചില ആളുകളിൽ ആഴ്ചകൾ കൊണ്ട് ഈ അവസ്ഥ ഭേദപ്പെടുമ്പോൾ ചിലർക്ക് മാസങ്ങളോളം ഈ അസ്വസ്ഥത അനുഭവിക്കേണ്ടിവരും. ഇത്തരം രോഗികളിൽ കോവിഡിന്റെ പതിവ് ലക്ഷണങ്ങളായ ചുമ, പനി, രുചി നഷ്ടപ്പെടുക തുടങ്ങിയവ കാണില്ലെന്നും പഠനത്തിൽ വിശദീകരിച്ചിട്ടുണ്ട്.

രക്തവും ചർമ്മവും അടിസ്ഥാനപ്പെടുത്തി നടത്തിയ പരിശോധനയ്‌ക്കൊടുവിൽ രോഗ പ്രതിരോധ വ്യുഹത്തെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രണ്ട് കാരണങ്ങളിൽ ഒന്ന് ടൈപ് വൺ ഇന്റർഫെറോൺ എന്ന ഒരു ആന്റിവൈറൽ പ്രോട്ടീൻ ആണ്, മറ്റൊന്ന് ഒരുതരത്തിലുള്ള ആന്റീബോഡി ആണ്. ആ ആന്റീബോഡി സരീരത്തിൽ പ്രവേശിക്കുന്ന പൈറസിനെപ്പോലെ വ്യക്തിയുടെ സ്വന്തം കോശങ്ങളെതന്നെ അബദ്ധത്തിൽ ആക്രമിക്കും.

കഴിഞ്ഞവർഷം കോവിഡ് ടോ ബാധിച്ച 50 ആളുകളെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇത്തരമൊരു അവസ്ഥ പതിവായ് കാണുന്നതല്ലാത്തതിനാൽ പുതിയ കണ്ടെത്തലുകൾ ശരിയായ ചികിത്സ ലഭ്യമാക്കാൻ സഹായിക്കുമെന്നാണ ഗവേഷകർ കരുതുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version