Connect with us

ദേശീയം

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷം; നിര്‍ണായക യോഗം നാളെ

Published

on

31

കൊവിഡ് രോഗവ്യാപന നിരക്ക് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചെന്ന് ദുരന്തനിവാരണ മന്ത്രി വിജയ് വഡേട്ടിവാര്‍.

വരാനിരിക്കുന്ന ഉത്സവ സീസണ്‍ കൂടി കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാളെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാനും ദിവസങ്ങളിലായി പ്രതിദിനം 50,000 കേസുകളാണ് മഹാരാഷ്ട്രയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 5.31 ലക്ഷം ആക്ടീവ് രോഗികളാണ് നിലവിലുള്ളത്. ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ 10 ലക്ഷം ആക്ടീവ് കേസുകള്‍ ഉണ്ടാകും. കൊവിഡ് വേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമാണ്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രിക്ക് മനസ്സിലാകുമെന്നാണ് പ്രതീക്ഷയെന്നും ലോക്ക്ഡൗണിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ കൊവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ടെസ്റ്റുകളുടെ എണ്ണം കൂട്ടി പരമാവധി രോഗികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version