Connect with us

കേരളം

ഓക്സിജൻ ക്ഷാമവും രൂക്ഷം; കൊവിഡ് പ്രതിരോധത്തിൽ തളർന്ന് ഇടുക്കി

Published

on

covid corona

ഇടുക്കി ജില്ലയിൽ കൊവിഡ് വ്യാപനം ​ഗുരുതര പ്രതിസന്ധിയാകുന്നു. സർക്കാർ ആശുപത്രികളിലെ 99 ശതമാനം കിടക്കകളും നിറഞ്ഞു. ഓക്സിജൻ ക്ഷാമവും രൂക്ഷമാവുകയാണ്. സ്വകാര്യ ആശുപത്രികൾ സഹകരിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടു. ബൈഡ്ഡുകളുടെ എണ്ണം കുറവാണ്, ഐസിയു ബെഡ്ഡുകളും ഏതാണ്ട് പൂർണമായും നിറഞ്ഞ അവസ്ഥയിലാണ് സർക്കാർ ആശുപത്രികൾ. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കിയേ മതിയാകൂവെന്ന് ഡോക്ടർമാർ പറയുന്നു.

രണ്ട് കൊവിഡ് ആശുപത്രികളാണ് സർക്കാർ മേഖലയിൽ ഇടുക്കിയിലുള്ളത്. പൊതുവേ ആശുപത്രികളുടെ എണ്ണം കുറവായ ഇടുക്കിയിൽ സ്വകാര്യ ആശുപത്രികളിൽ അമ്പത് ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിയാലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂവെന്നും ഡോക്ടർമാർ പറയുന്നു. ജില്ലയിൽ ഓക്സിജൻ ക്ഷാമവും വെല്ലുവിളിയാകുന്നുണ്ട്. 20.39 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരും ദിവസങ്ങളിൽ ഇത് വർധിച്ചേക്കാമെന്നും വിദ​ഗ്ധർ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version