Connect with us

ദേശീയം

രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് രോഗികള്‍; മഹാരാഷ്ട്രയില്‍ ഇന്ന് 9,100 രോഗികൾ

covid lab e1623157181745

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് 9,170 പേര്‍ക്കാണ് രോഗബാധ. 7 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 32,225 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയില്‍ ഇന്ന് ആറ് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 460 ആയി. രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ്, ഒമൈക്രോണ്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് പശ്ചിമബംഗാളാണ്. ഇന്ന് നാലായിരത്തി അഞ്ഞുറോളം പേര്‍ക്കാണ് രോഗബാധ. 1913 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 9 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ സംസ്ഥാനത്ത് 13,300 സജീവകേസുകളാണ് ഉള്ളത്. ഇതുവരെ 16,09,914 പേര്‍ രോഗമുക്തി നേടിയപ്പോള്‍ മരിച്ചവരുടെ എണ്ണം 19,773 കടന്നു. കര്‍ണാടകയിലും ഡല്‍ഹിയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി.

1033 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. 354 പേര്‍ രോഗമുക്തി നേടി. 5 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 2,716 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെത്താക്കള്‍ ഇരട്ടിയാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. നിലവില്‍ 6,360 സജീവകേസുകളാണ് ഉള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version