Connect with us

കേരളം

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി

covid deadbody kerala

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. കോവിഡ്- 19 ബാധിച്ച്‌ മരണമടഞ്ഞവരുടെ ഐ.സി.എം.ആര്‍ അംഗീകരിച്ച മരണസര്‍ട്ടിഫിക്കറ്റ് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രി/പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലൂടെ ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭ്യമാണോ എന്ന് https://covid19.kerala.gov.in/deathinfo പരിശോധിക്കാം. ലഭ്യമല്ലായെങ്കില്‍ ഇതേ സൈറ്റില്‍ ‘appeal request’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് അപ്പീല്‍ സമര്‍പ്പിക്കാം. മരണമടഞ്ഞ വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളില്‍ ഒരാളായിരിക്കണം അപ്പീല്‍ സമര്‍പ്പിക്കേണ്ടത്.

അപ്പീല്‍ സമര്‍പ്പിക്കുമ്ബോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപ്പീല്‍ സമര്‍പ്പിക്കുന്ന വ്യക്തി സ്വന്തം ഫോണ്‍ നമ്ബര്‍ നല്‍കണം. തുടര്‍ന്ന് ലഭിക്കുന്ന ഒ.റ്റി.പി. തിരികെ നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയായശേഷം മരണമടഞ്ഞ വ്യക്തിയെ സംബന്ധിച്ച താഴെ പറയുന്ന വിവരങ്ങള്‍ ക്രമാനുഗതമായി നല്‍കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നും ലഭച്ച മരണ സര്‍ട്ടിഫിക്കറ്റിന്റെ നമ്ബര്‍, മരണ സര്‍ട്ടിഫിക്കറ്റിലേതുപോലെ പേര്, വയസ്, ലിംഗം, പിതാവിന്റെ/മാതാവിന്റെ/ഭര്‍ത്താവിന്റെ പേര്, ആശുപത്രിയില്‍ നല്‍കിയ ഫോണ്‍ നമ്ബര്‍, സ്ഥിരമായ മേല്‍വിലാസം, ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, മരണതീയതി, മരണസ്ഥലം, മരണം നടന്ന ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രിയുടെ പേര്.

മരണസര്‍ട്ടിഫിക്കറ്റ്, മറ്റ് ആശുപത്രി രേഖകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം. അപ്പീല്‍ സമര്‍പ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും നല്‍കണം. തുടര്‍ന്ന് ‘അപ്പീല്‍ വിജയകരമായി സമര്‍പ്പിച്ചു’ എന്ന സന്ദേശം ലഭിക്കും. അപേക്ഷകന്റെ ഫോണിലേക്ക് ഒരു ആപ്ലിക്കേഷന്‍ നമ്പരും ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച്‌ അപ്പീല്‍ അപേക്ഷയുടെ പുരോഗതി അറിയാനും കഴിയും.സമര്‍പ്പിച്ച അപ്പീല്‍, രേഖകളിലെ കൂട്ടിച്ചേര്‍ക്കലിനായി ആദ്യം മരണം നടന്ന ആശുപത്രിയിലേക്ക് അയക്കും.

തുടര്‍ന്ന് ജില്ലാതല കോവിഡ് മരണ പരിശോധനാസമിതി ഈ അപ്പീല്‍ അപേക്ഷയില്‍ തീരുമാനം എടുക്കുകയും വിവരം അപേക്ഷകന് ഫോണിലേക്ക് സന്ദേശമായി നല്‍കും. തുടര്‍ന്ന് പുതിയ സര്‍ട്ടിഫിക്കറ്റ് അപ്പീല്‍ നല്‍കിയ വ്യക്തിക്ക് ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തില്‍ നിന്നും കൈപ്പറ്റാം. അക്ഷയ കേന്ദ്രം വഴിയും സേവനം ലഭ്യമാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version