Connect with us

ദേശീയം

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം 28 വരെ നീട്ടി

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം 28 വരെ നീട്ടി. രാജ്യത്തെ 407 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടിപിആർ) 10 ന് മുകളിലാണ്. സ്ഥിതി വിലയിരുത്താനായി തെക്കൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ചർച്ച നടത്തും.

സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ കേന്ദ്ര ആരോ​ഗ്യമന്ത്രി വിലയിരുത്തും. വാക്‌സിനേഷൻ നിരക്ക്, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയവയും പരിശോധിക്കും. ആന്ധ്രപ്രദേശ്, കർണാടക, കേരളം, തെലങ്കാന, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലെ സ്തിതിഗതികളാണ് വീഡിയോ കോൺഫറൻസിങ് വഴി കേന്ദ്രമന്ത്രി വിലയിരുത്തുക.

മൂന്നാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടിയതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. 407 ജില്ലകളിൽ ടിപിആർ 10 ന് മുകളിലാണ് എന്നത് അതീവ ഗൗരവകരമാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ പ്രാദേശിക നിയന്ത്രണം ശക്തമാക്കി, വ്യാപനം തടയാൻ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version