കേരളം
കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് ഇന്ന് ആരംഭിക്കും
കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് ഇന്ന് ആരംഭിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലേക്കുള്ള തപാല്‍ വോട്ടെടുപ്പാണ് തുടങ്ങുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ഇതുവരെ 5351 പേരെയാണ് പ്രത്യേക വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സ്പെഷ്യല്‍ പോളിംഗ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ നാലുപേരാണ് വോട്ട് രേഖപ്പെടുത്തുന്നത്.
തപാല്‍ വോട്ടുമായി ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും എത്തി ബാലറ്റ് പേപ്പര്‍ നല്‍കും.
ബാലറ്റ് പേപ്പറില്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് നേരെ പേന ഉപയോഗിച്ച് ടിക്ക് മാര്‍ക്കോ ക്രോസ് മാര്‍ക്കോ ചെയ്ത് കവറിലിട്ട് ഒട്ടിച്ച് മടക്കി നല്‍കണമെന്നാണ് നിര്‍ദ്ദേശം.