Connect with us

ദേശീയം

കോവിഡ് പുതിയ വകഭേദം “ലാംഡ” 29 രാജ്യങ്ങളിൽ

WhatsApp Image 2021 06 18 at 4.42.47 PM

ലോകത്ത്​ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ലാംഡ വകഭേദം 29 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്​ ചെയ്​തതായാണ്​ വിവരം. തെക്കേ അമേരിക്കയിലാണ്​ ലാംഡ വകഭേദം ആദ്യം കണ്ടെത്തിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പെറുവിലാണ്​ ആദ്യം ലാംഡ വകഭേദം കണ്ടെത്തിയത്​. ഉയര്‍ന്ന വ്യാപന സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി. 2021 ഏപ്രില്‍ മുതല്‍ പെറുവില്‍ റിപ്പോര്‍ട്ട്​ ചെയ്​ത 81 ശതമാനം കേസുകളും ഈ വകഭേദത്തി​േന്‍റതാണെന്ന്​ അധികൃതര്‍ വ്യക്തമാക്കുന്നു.

രോഗവ്യാപന സാധ്യത കൂട്ടുന്നതിനും ആന്‍റിബോഡി​കളോടുള്ള വൈറസിന്‍റെ പ്രതിരോധ​ത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവര്‍ത്തനങ്ങള്‍ ലാംഡ വകഭേദത്തിനുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലാംഡ വകഭേദത്തെക്കുറിച്ച്‌​ കൂടുതല്‍ പഠനം ആവ​ശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഗാമ, ഡെല്‍റ്റ വകഭദങ്ങള്‍ ലോകത്ത്​ വ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദം നിരവധി രാജ്യങ്ങളിലാണ്​ റി​പ്പോള്‍ട്ട്​ ചെയ്​തത്​. വകഭേദങ്ങള്‍ അതിവേഗം വ്യാപിക്കുന്നതിനാലാണ്​ ഇവയെ തരം തിരിച്ച്‌​ നിരീക്ഷിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകുന്നത്​.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version