കേരളം
സ്ഥിതി ഗുരുതരം; രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. ഇന്നലെ മാത്രം 1,03,559 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. 478 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പകുതിയിലേറെ രോഗികളും മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ഇതിനു മുമ്ബ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന കഴിഞ്ഞ സെപ്‌തംബര്‍ പതിനേഴിനായിരുന്നു. അന്ന് 97,894 പേര്‍ക്കായിരുന്നു കൊവിഡ് ബാധിച്ചത്.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുമ്ബോള്‍ തന്നെ കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്ന സാഹചര്യം കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കിടയില്‍ വന്‍ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ചത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.
പുതിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനമാണ് രാജ്യത്തെ പുതിയ കൊവിഡ് തരംഗത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടൊപ്പം ഒന്ന് മുതല്‍ ഒമ്ബത് വരെയുളള ക്ലാസുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്‌സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനമായി. ഇന്ന് മുതല്‍ ഏപ്രില്‍ 19വരെയാണ് നിയന്ത്രണം. പരിപാടികള്‍ക്ക് ഒരുമിച്ച് കൂടുന്ന ആളുകളുടെ എണ്ണം നൂറാക്കി നിജപ്പെടുത്തി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഒഴികെയുളള കോളേജ് വിദ്യാര്‍ത്ഥികളുടെ ക്ലാസും നിര്‍ത്തി. മുന്‍കൂര്‍ അനുമതിയോടെ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ നടത്താം.