Connect with us

കേരളം

ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 135 പേർ; പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു

covid death

കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ച 135 പേരുടെ വിവരങ്ങളാണ്​ പുറത്ത്​ വിട്ടത്​. മരിച്ചയാളുടെ ജില്ല, പേര്​, സ്ഥലം, വയസ്​, ജെൻഡർ, മരണ ദിവസം എന്നീ വിവരങ്ങളാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ഡി.എച്ച്​.എസ്​ വെബ്​സൈറ്റിൽ ജില്ലയുടെ അടിസ്ഥാനത്തിലാണ് കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരും വയസ്സും സ്ഥലവുമടങ്ങുന്ന വിവരങ്ങൾ നൽകിയിരിക്കുന്നത്. ഇന്നത്തെ കോവിഡ്​ ബുള്ളറ്റിൻ മുതലാണ്​ പുതിയ ക്രമീകരണം. തുടക്കത്തിൽ പേരുകൾ പുറത്തു വിട്ടിരുന്നെങ്കിലും വിവാദമായതോടെ 2020 ഡിസംബർ മുതലാണ് പേരുകൾ ഉൾപ്പെടുത്താതായത്.

കോവിഡ് ബാധിച്ച്​ മരിച്ചവരുടെ വിവരങ്ങൾ കൃത്യമായി പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യ​​ മന്ത്രി വീണ ജോർജ്​​ നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ല അടിസ്​ഥാനത്തിലുള്ള വിവരങ്ങളാണ്​ പുറത്തുവിടുക. ഡോക്​ടർമാർ സ്​ഥിരീകരിച്ച കോവിഡ്​ മരണങ്ങളാണ്​ പരസ്യപ്പെടുത്തുക. കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, സംസ്​ഥാനത്ത്​ മരിച്ചവരുടെ കൃത്യമായ വിശദാംശങ്ങൾ ലഭ്യമായിരുന്നില്ല. ഇതിന്​ പരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ്​ പുതിയ തീരുമാനം.

മരിച്ചവരുടെ പേരും വയസ്സും സ്​ഥലവും നാളെ മുതൽ ആരോഗ്യ വകുപ്പിന്‍റെ വെബ്​സൈറ്റിൽ ലഭ്യമാകും. 2020 ഡിസംബർ മുതലാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നത്​ നിർത്തിവെച്ചത്​.നിലവിൽ വയസ്സും സ്ഥലവും മാത്രമാണുള്ളതെന്നും മരിച്ചയാൾ കോവിഡ്​ പട്ടികയിലാണോ എന്ന്​ ഉറപ്പുവരുത്താൻ ബന്ധുക്കൾക്കുപോലും സാധിക്കു​ന്നില്ലെന്നും മീറ്റ്​ ദി പ്രസിൽ മാധ്യമപ്രവർത്തകർ ആരോഗ്യ മന്ത്രിയോട്​ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ബാധിച്ച്​ മരിച്ചവരുടെ വിവരങ്ങൾ കൃത്യമായി പ്രസിദ്ധപ്പെടുത്തുന്നത്​ പരിശോധിക്കുമെന്ന്​ അവർ മറുപടി നൽകുകയും ചെയ്​തു.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം
https://dhs.kerala.gov.in/

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version