ദേശീയം
രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കണക്കുകള്‍; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കേസുകള്‍ ആശങ്കാജനകമായ തരത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷന്‍ ദൗത്യവും സംബന്ധിച്ച വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹെല്‍ത്ത് സെക്രട്ടറി, നീതി ആയോഗ് അംഗം വിനോദ് പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു എന്നാണ് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. യോഗത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമായ യിലും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഭാഗിക ലോക്ക് ഡൗണ്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയെങ്കിലും പ്രതിദിനം അരലക്ഷത്തിലധികം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സാമ്ബത്തിക തകര്‍ച്ച കണക്കിലെടുത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രാവര്‍ത്തികമല്ലെന്ന് വിലയിരുത്തലുണ്ടെങ്കിലും സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് എന്ത് തീരുമാനം ഉണ്ടാകുമെന്ന ചോദ്യവും ഉയരുന്നു.
–