Connect with us

ദേശീയം

ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്

1605113921 817588155 COVIDVACCINE

കോവിഡ് വകഭേദങ്ങളായ ആല്‍ഫ, ഡെല്‍റ്റ എന്നിവയ്‌ക്കെതിരെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബ്രിട്ടനിലും ഇന്ത്യയിലുമായി കണ്ടെത്തിയ കൊറോണ വൈറസ് ബി 1.1.7 എന്ന ആല്‍ഫ വകഭേദത്തെയും, ബി 1. 617 എന്ന ഡെല്‍റ്റ വകഭേദത്തെയും കോവാക്‌സിന്‍ ഫലപ്രദമായി നിര്‍വീര്യമാക്കുന്നതായിട്ടാണ് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോവാക്‌സിനില്‍ കോവിഡ് വൈറസിന്റെ നിര്‍വീര്യമായ രൂപം ഉള്‍ക്കൊള്ളുന്നു. ഇത് വൈറസിനെതിരെ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

കോവാക്‌സിന്‍ വളരെ സുരക്ഷിതമാണെന്നാണ് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല ഫലം സൂചിപ്പിക്കുന്നത് രോഗലക്ഷണമുള്ളവര്‍ക്ക് 78 ശതമാനം കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ്.

ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് 100 ശതമാനം ഫലപ്രാപ്തിയും, രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് 70 ശതമാനം ഫലപ്രാപ്തിയും കോവാക്‌സിന്‍ നല്‍കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ മൂന്നാംഘട്ട പരീക്ഷണഫലം പുറത്തുവിടുമെന്നും യുഎസ് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version