Connect with us

കേരളം

കേരളത്തിൽ കൊറോണ വ്യാപനം ഇനിയും കൂടും : മുന്നറിയിപ്പ് നൽകി കേന്ദ്ര സംഘം

Published

on

7c23aabdc8c2ac8a603dd84c0e4ba2ed57686133e7274fbb496fa51dc1bc4bb3

കേരളത്തില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കുറവാണെന്ന് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന കേന്ദ്രസംഘം വിലയിരുത്തി. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി ചര്‍ച്ച നടത്തിയ കേന്ദ്രസംഘം പരിശോധനകള്‍ കുറവുള‌ളപ്പോഴും ടെസ്‌റ്റ്പോസി‌റ്റിവി‌റ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമെന്താണെന്ന് ചോദ്യം ഉന്നയിച്ചു. സംസ്ഥാനത്ത് കൊവിഡ് പരിശോധന എണ്ണം കൂട്ടണമെന്നും കേന്ദ്രസംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ കൊവിഡ് പരിശോധന നടത്തുന്നതിന്റെ എണ്ണം തീരെ കുറവാണ്. തുടക്കത്തിലേ പരമാവധി പരിശോധന നടത്തിയിരുന്നെങ്കില്‍ രോഗികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേകം ചികിത്സ നല്‍കാനാകുമായിരുന്നു.

ഇങ്ങനെ ചെയ്‌തിരുന്നെങ്കില്‍ നിലവിലെ പോലെ രോഗം ഇത്ര വ്യാപിക്കുമായിരുന്നില്ലെന്നും കേന്ദ്ര സംഘം വിലയിരുത്തി. സംസ്ഥാനത്ത് ഇനിയും കൊവിഡ് വ്യാപനം ഉയരുമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പും നല്‍കി. എന്നാല്‍ വ്യാഴാഴ്‌ച മുതല്‍ ടെസ്‌റ്റുകളുടെ എണ്ണം 80000ന് മുകളിലേക്ക് കൂട്ടിയിട്ടുണ്ടെന്നും ഇനിയും പരമാവധി കൂട്ടുമെന്നും ആരോഗ്യമന്ത്രി മറുപടി നല്‍കി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്നതു കൊണ്ട് കൊവിഡ് പ്രതിരോധ നടപടികള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി മറുപടി നല്‍കി.

ദേശീയ ശരാശരിയെക്കാള്‍ അഞ്ചും ആറും ഇരട്ടി ടെസ്‌റ്റ് പോസി‌റ്റീവി‌റ്റി നിരക്ക് സംസ്ഥാനത്ത് എന്തുകൊണ്ട് ഉണ്ടായെന്നും പരിശോധന കൂട്ടി ജാഗ്രത കൂട്ടിയില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്നും കേന്ദ്രസംഘം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മൂന്ന് ജില്ലകള്‍ പരിശോധിച്ച കേന്ദ്രസംഘം സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി ആരോഗ്യമന്ത്രാലയത്തിന് കൈമാറും.

എന്നാല്‍ മഹാരാഷ്‌ട്രയില്‍ രോഗം അതിവേഗം പടര്‍ന്നസമയത്ത് 40 ശതമാനമായിരുന്നു ടെസ്‌റ്റ് പോസി‌റ്റിവി‌റ്റി നിരക്കെന്നും കേരളത്തില്‍ ആ സമയം 10 ശതമാനമായപ്പോഴെകൂടിയതായികണക്കാക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ടെസ്‌റ്റ് പോസി‌റ്റിവി‌റ്റി നിരക്ക് കുറയ്‌ക്കാന്‍ ശ്രമിക്കും. സ്വകാര്യ ആശുപത്രികള്‍ പോസി‌റ്റീവ് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളുവെന്നും നെഗ‌റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ഇത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ശാസ്‌ത്രീയ പരിശോധനയാണ് നടക്കുന്നതെന്നായിരുന്നു സര്‍ക്കാരിനെ അനുകൂലിച്ചിരുന്നവര്‍ ഇതുവരെ പറഞ്ഞിരുന്നത് . എന്നാല്‍ കേന്ദ്രത്തിന്റെ കണ്ടെത്തലുകളോടെ പരിശോധനകള്‍ കൂട്ടിയാല്‍ മാത്രമേ രോഗത്തെ പിടിച്ചുകെട്ടാനാകൂ എന്ന വസ്‌തുത സര്‍ക്കാരും ഇപ്പോള്‍ ശരിവയ്‌ക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version