Connect with us

ദേശീയം

കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദം കേരളത്തിലും; ജാഗ്രത നിർദേശം

Published

on

1603110862 1415122506 CORONA

കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദം കേരളത്തില്‍ കണ്ടെത്തിയെന്ന് കേന്ദ്രം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇതേ വൈറസ് നേരത്തെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കണ്ടെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണം ഇവയാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നിരിന്നു. യോഗത്തില്‍ ഇതിനെതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ചും ചര്‍ച്ചചെയ്തിരുന്നു.

അതേസമയം രാജ്യത്ത് കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദങ്ങള്‍ വളരെ വേഗത്തില്‍ പകരുന്നതാണെന്ന് ചണ്ഡിഗഡ് പി.ജി..ഐ.എം.ഇ.ആര്‍ ഡയറക്ടര്‍ ഡോ.ജഗത് റാം. ഇന്ത്യയില്‍ കണ്ടെത്തിയ കോറൊണ വൈറസിന്റെ പുതിയ വകഭേദങ്ങളും വൈറസിന്റെ യുകെ വകഭേദവും വളരെ വേഗത്തില്‍ പകരുന്നതാണ്. കേസുകള്‍ ഉയരാതിരിക്കുന്നതിനായി നാം സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ട്.

കഴിഞ്ഞ പത്തുദിവസത്തിനുളളില്‍ കേസുകളില്‍ വര്‍ധനവുളളതായി നാം കണ്ടിരുന്നു. വൈറസിന്റെ യുകെ വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദങ്ങളും വളരെ വേഗത്തില്‍ പകരാന്‍ സാധ്യതയുളളതായതിനാല്‍ അത് വളരെ പ്രധാനപ്പെട്ടതായാണ് ഞാന്‍ കണക്കാകുന്നത്. ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന മരണ നിരക്കിനോ, കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ട തരംഗത്തിനോ കാരണമായേക്കാം. കൂട്ടായ പരിശ്രമങ്ങളിലൂടെ നമുക്കത് തടയേണ്ടതുണ്ട്.- അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ വൈറസിന്റെ രണ്ടുപുതിയ വകഭേദങ്ങളുടെ സാന്നിധ്യമുളളതായി കേന്ദ്രം സ്ഥിരീകരിക്കുന്നത്. എന്നാല്‍ വൈറസിന്റെ പുതിയ വേകഭേദങ്ങളല്ല രാജ്യത്ത് കേസുകള്‍ പെട്ടെന്ന് ഉയരാന്‍ കാരണമായതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. രാജ്യത്തെ നിലവിലെ കോവിഡ് കേസുകളില്‍ 75 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നുമാണ്

യുകെ വകഭേദത്തിലുളള വൈറസ് ബാധിച്ച 187 പേര്‍ രാജ്യത്ത് ചികിത്സയിലുളളതായി നീതി ആയോഗ് അംഗം വി.കെ.പോള്‍ അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിലുളള ആറു കേസുകളും ബ്രസീല്‍ വകഭേദത്തിലുളള ഒരു കേസും ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version