Connect with us

കേരളം

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്.ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വില 2035 രൂപയായി. എന്നാൽ ​ഗാ‍ർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.ഇന്ത്യൻ ഓയിൽ പുറത്തിറക്കിയ വില അനുസരിച്ച് ജൂലൈ 1 മുതൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 198 രൂപ കുറയും.

ഡൽഹിയിൽ ജൂൺ 30 വരെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടർ ലഭിച്ചിരുന്നത് 2219 രൂപയ്ക്കായിരുന്നുവെങ്കിൽ ഇന്നുമുതൽ അതായത് ജൂലൈ 1 മുതൽ ഇതിന്റെ വില 2021 രൂപയായി കുറഞ്ഞിരിക്കുകയാണ്. അതുപോലെ കൊൽക്കത്തയിൽ സിലിണ്ടറിന് 2322 രൂപയായിരുന്നത് ഇന്നുമുതൽ 2140 രൂപയ്ക്ക് ലഭിക്കും. മുംബൈയിൽ 2171.50 രൂപ ഉണ്ടായിരുന്ന സിലണ്ടർ ഇന്നുമുതൽ 1981 രൂപയ്ക്കും, ചെന്നൈയിൽ 2373 രൂപയായിരുന്നത് ഇനി 2186 രൂപയ്ക്കും ലഭിക്കും.

എന്നാൽ എണ്ണക്കമ്പനികൾ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ ഒരു ഇളവും നൽകിയിട്ടില്ല. 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടർ 1003 രൂപയ്ക്കാണ് ഡൽഹിയിൽ ലഭിക്കുന്നത്. നേരത്തെ അതായത് ജൂൺ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 135 രൂപ കുറഞ്ഞിരുന്നു. അത് നോക്കുകയാണെങ്കിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 300 രൂപയിലേറെയാണ് സിലിണ്ടർ വില കുറച്ചത്. മെയ് മാസത്തിൽ സിലിണ്ടറിന്റെ വില വർധിച്ച് 2354 രൂപയായി ഉയർന്നിരുന്നു.

അതുപോലെ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില അവസാനമായി മാറിയത് മെയ് 19 നാണ്. ഇതിനിടയിൽ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ ഉജ്ജ്വല പദ്ധതി പ്രകാരം സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഈ സബ്‌സിഡി പ്രതിവർഷം 12 സിലിണ്ടറുകൾക്ക് മാത്രമേ ലഭ്യമാകൂ. സർക്കാരിന്റെ ഈ നടപടിയിലൂടെ പ്രയോജനം ലഭിച്ചത് 9 കോടിയിലധികം ഉപഭോക്താക്കൾക്കാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം48 mins ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേണ്‍; പുതുക്കിയ ഉത്തരവിറക്കി

കേരളം2 hours ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

കേരളം3 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

കേരളം5 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം16 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം17 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം17 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം21 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം22 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം23 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version