Connect with us

ദേശീയം

പോക്‌സോ കേസുകളിലെ വിവാദ വിധി; ജസ്‌റ്റിസ് പുഷ്‌പയെ ഒരു വര്‍ഷത്തേക്ക് മാത്രം അഡീഷണല്‍ ജ‌ഡ്‌ജിയായി തുടരാന്‍ അനുവദിച്ച്‌ കൊളീജിയം

Published

on

5b514006ca9992803a3abab0df34ac6effabf2958dd4c97ecfedb99f7072b93b

തുടര്‍ച്ചയായി രണ്ടു പോക്‌സോ കേസുകളില്‍ പ്രസ്താവിച്ച ജസ്‌റ്റിസ് പുഷ്‌പ ഗനേജിവാലയ്‌ക്ക് ഒരു വ‌ര്‍ഷം കൂടി അഡീഷണല്‍ ജഡ്‌ജിയായി തുടരാന്‍ അനുമതി നല്‍കി സുപ്രീംകോടതി കൊളീജിയം. ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്‌ജിയായുള‌ള ജസ്‌റ്റിസ് പുഷ്‌പയുടെ കാലാവധി തീരുന്നത് വെള‌ളിയാഴ്‌ചയായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് വീണ്ടും അഡീഷണല്‍ ജഡ്‌ജിയായി തുടരാന്‍ കൊളീജിയം തീരുമാനം വന്നത്.

വിവാദ ഉത്തരവുകളെ തുടര്‍ന്ന് സ്ഥിരം ജ‌ഡ്‌ജിയായി പുഷ്‌പയെ നിയമിക്കുന്നതിനുള‌ള അനുമതി കഴിഞ്ഞമാസം കൊളീജിയം പിന്‍വലിച്ചിരുന്നു. രണ്ട് വര്‍ഷം കൂടി അഡീഷണല്‍ ജഡ്‌ജിയായി തുടരാനും കൊളീജിയം ശുപാര്‍ശ ചെയ്‌തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെയാണ് ഇത് ഒരുവര്‍ഷമായി ചുരുക്കിയത്.

അഡീഷണല്‍ ജഡ്‌ജിയായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ പിന്നീട് സ്ഥിരം ജഡ്‌ജിമാരായി മാറുകയാണ് പതിവ്. എന്നാല്‍ രണ്ട് പോക്‌സോ കേസുകളില്‍ തുടര്‍ച്ചയായി വിവാദ ഉത്തരവ് പുറപ്പെടുവിച്ചതാണ് കൊളീജിയത്തിനെ മ‌റ്റൊരു തീരുമാനത്തെ കുറിച്ച്‌ ചിന്തിക്കാന്‍ ഇടയാക്കിയത്.

പന്ത്രണ്ട് വയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച 39കാരന് സെഷന്‍സ് കോടതി നല്‍കിയ മൂന്ന് വ‌ര്‍ഷം തടവ് ശിക്ഷ റദ്ദാക്കിക്കൊണ്ടുള‌ള ഉത്തരവില്‍ ശരീരഭാഗങ്ങള്‍ പരസ്‌പരം ചേരാതെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്‌പര്‍ശിക്കുന്നത് ലൈംഗിക അതിക്രമമല്ല എന്നായിരുന്നു ജസ്‌റ്റിസ് പുഷ്‌പയുടെ ആദ്യ വിവാദ വിധിപ്രസ്‌താവം. പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ വസ്‌ത്രമഴിച്ച്‌ ഒരാള്‍ക്ക് തനിയെ പീഡിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു രണ്ടാമത്തെ വിവാദ വിധിപ്രസ്‌താവന. രണ്ട് വിധികളും ജനുവരി 27ന് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. വിധി അപകടകരമായ കീഴ്‌വഴക്കങ്ങളുണ്ടാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചു.

ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്‌റ്റിസുമാരായ എന്‍.വി രമണ, ആ‌ര്‍.എഫ് നരിമാന്‍ എന്നിവരാണ് സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version