Connect with us

ദേശീയം

ലക്ഷദ്വീപിലെ മത്സ്യബന്ധന ബോട്ടിലെ ഉദ്യോഗസ്ഥര്‍: വിവാദ ഉത്തരവ് പിന്‍വലിച്ചു

Published

on

WhatsApp Image 2021 05 31 at 7.42.16 PM

ലക്ഷദ്വീപില്‍ മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിചിത്ര ഉത്തരവ്. പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

കഴിഞ്ഞമാസം രണ്ടാം തീയതിയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ വിചിത്ര ഉത്തരവ് ഇറക്കിയത്. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളില്‍ നിന്നും കടലിലേക്ക് പോകുന്ന എല്ലാ പ്രാദേശിക ബോട്ടുകളിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പോകണമെന്നും വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിന് കൈമാറണം എന്നുമായിരുന്നു നിര്‍ദ്ദേശം.

ജീവനക്കാര്‍ ബോട്ടില്‍ കയറുന്നതിനോട് തൊഴിലാളികള്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയും രംഗത്ത് വന്നത്. ലക്ഷദ്വീപ് ഗവ എംപ്ലോയീസ് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഷിപ്പിംഗ് ആന്റ് ഏവിയേന്‍ ഡയറക്ടര്‍ക്ക് കത്ത് നല്‍കി.

സുരക്ഷയാണ് ഉത്തരവിന് പിറകിലെങ്കില്‍ സംശയാസ്പദമായ നീക്കങ്ങള്‍ കണ്ടെത്താന്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ അടക്കം നിലവില്‍ പരിശോധന നടത്തുന്നുണ്ട്. ലോക്കല്‍ പൊലീസും പരിശോധന നടത്തുന്നു. ഇതിന് പുറമെ ജീവനക്കാരെകൂടി ബോട്ടുകളില്‍ നിയോഗിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ലക്ഷദ്വീപ് വാസികള്‍ പറഞ്ഞിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version