കേരളം
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്ത്, നിർണായക നിർദ്ദേശങ്ങൾ
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്ത്. 2021 ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തു വന്നത്. സർക്കാർ പൂഴ്ത്തിവെച്ച റിപ്പോർട്ട് സുപ്രീം കോടതി നിർദ്ദേശത്തോടെയാണ് പുറത്ത് വിട്ടത്.
2013 ൽ നിയമനത്തിന് യോഗ്യത നേടിയവർക്ക് പഴയ പെൻഷൻ നൽകണമെന്ന സുപ്രധാന നിർദ്ദേശം പുനഃപരിശോധന റിപ്പോർട്ടിലുണ്ട്. 2040 തോടെ മാത്രമേ പങ്കാളിത്ത പെൻഷൻ ഗുണം ചെയ്യൂവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഈ റിപ്പോർട്ട് പുറത്തു വിടാതെ വീണ്ടും പഠിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ സമിതിയെ വെച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ടിനെ കുറിച്ച് പഠിക്കാനെന്ന പേരിലാണ് കഴിഞ്ഞ ദിവസം കേരള സർക്കാർ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്.
സർക്കാരിന്റെ ഈ നടപടിയെ രൂക്ഷഭാഷയിലാണ് സുപ്രീം കോടതി വിമർശിച്ചത്. ആദ്യ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറാത്ത പക്ഷം ചീഫ് സെക്രട്ടറി വി വേണു നവംബർ 10 ന് നേരിട്ട് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറായത്.