Connect with us

കേരളം

വനം വകുപ്പിൽ അഴിച്ചു പണി ; ഭരണ ചുമതലയുണ്ടായിരുന്ന ഫണീന്ദ്രകുമാർ റാവുവിനെ മാറ്റി

750px × 375px 2024 03 03T142959.751

വനം വകുപ്പിൽ ഭരണ ചുമതലയുണ്ടായിരുന്ന ഫണീന്ദ്രകുമാർ റാവുവിനെ ചുമതലയിൽ നിന്ന് മാറ്റി. വനം വകുപ്പുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് മാറ്റത്തിനുള്ള നിർദേശം. ജീവനക്കാരുടെ സംഘടനാ നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസം അടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് ഭരണവിഭാഗത്തിന്റെ ചുമതലമുണ്ടായിരുന്ന ഫണിന്ദ്രകുമാർ റാവു ഐ.എഫ്.എസ് രണ്ടുമാസത്തോളമായി അവധിയിലായിരുന്നു. ഇത് വകുപ്പിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.

 

മുൻപ് വനം വകുപ്പ് വിജിലൻസിന്റെ ചുമതല ഉണ്ടായിരുന്ന പ്രമോദ് ജി കൃഷ്ണൻ ഐഎഫ്എസിനാണ് ഇപ്പോൾ ഭരണവിഭാഗത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. വിജിലൻസിന്റെ ചുമതല എൽ.ചന്ദ്രശേഖർ ഐ എഫ് എസിനും സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ അധികചുമതല സഞ്ജയൻ കുമാർ ഐഎഫ്എസിനും നൽകി. ഇന്നലെ വൈകിട്ടാണ് ചുമതലകൾ മാറ്റി നൽകിക്കൊണ്ട് ഉത്തരവ് ഇറങ്ങിയത്.

മനുഷ്യ വന്യജീവി സംഘർഷം അടക്കമുള്ള വിഷയങ്ങളിൽ വനം വകുപ്പിന്റെ വീഴ്ച പറ്റിയെന്ന് വിലയിരുത്തലിനെ തുടർന്നാണ് അഴിച്ചുപണി. ജനകീയ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നതിനെ തുടർന്ന് മുഖ്യമന്ത്രി അഴിച്ചു പണിക്കു നിർദ്ദേശിച്ചിരുന്നു. വകുപ്പ് മന്ത്രിയുടെ പാർട്ടി നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സംഘടന നേതാക്കളുമായുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായവ്യത്യാസം വകുപ്പിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥനിരയിലുണ്ടായ അഴിച്ചുപണിയോടെ ഈ പ്രശ്നത്തിനും പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version